Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

റഫാലിൽ ക്ളീൻ ചിറ്റ് അടിച്ചതോടെ മോദി ഇന്ത്യ കുതിക്കുമ്പോൾ ഇന്ത്യക്ക് 2000 പോർവിമാനങ്ങൾ സ്വന്തമാക്കുന്നു.. 80കളില്‍ പാക്കിസ്ഥാന്റെമേൽ പോർ വിമാനങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കുണ്ടായിരുന്ന മേൽക്കോയ്മ തിരിച്ചു പിടിക്കുകയാണ് മുഖ്യ ലക്‌ഷ്യം...അങ്കലാപ്പോടെ ചൈനയും പാകിസ്ഥാനും

17 NOVEMBER 2019 01:18 PM IST
മലയാളി വാര്‍ത്ത

റഫാലിൽ ക്ളീൻ ചിറ്റ് കിട്ടിയതോടെ മോദി കുതിപ്പ് തുടങ്ങിക്കഴിഞ്ഞു .....റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയതോടെ പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു ..ഇതോടെ ആശങ്കയിലായതു ചൈനയും പാകിസ്ഥാനുമാണ്

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച്‌ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14-നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരേയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.അതാണ് ഇപ്പോൾ രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത് ...

ഇതോടെ ഇനിയും നിരവധി അത്യാധുനിക പോർവിമാനങ്ങൾ വൈകാതെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും എന്ന് ഉറപ്പായി . 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് നിലവിൽ ഇന്ത്യന്‍ വ്യോമസേനക്കുണ്ട് . പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്ക് 1.3 പോര്‍വിമാന വ്യൂഹമാണ് ഉള്ളത് . ഇത് ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. 80കളില്‍ പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് പകരം ഇന്ത്യയ്ക്ക് മൂന്ന് പോര്‍വിമാനങ്ങൾ ഉണ്ടായിരുന്നു....സമീപ ഭാവിയിൽ തന്നെ ഈ ആനുപാതത്തിലേക്ക് ഇന്ത്യ എത്തിച്ചേരും എന്ന് തന്നെയാണ് പ്രതിരോധമന്ത്രാലയം വെളിപ്പെടുത്തുന്നത്

നിലവിൽ ഇന്ത്യൻ സൈനിക വിമാനങ്ങളുടെ എണ്ണം ഏകദേശം 1,400 ആണ്. അടുത്ത വർഷങ്ങളിൽ കൂടുതൽ പോർവിമാനങ്ങൾ വേണ്ടതുണ്ടെന്ന് വ്യോമേസനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരും . ഇത് എം‌എസ്എംഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഓവർഹോൾ ചെയ്യാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ഐ‌എ‌എഫ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ വലിയ തോതിൽ വിമാനങ്ങൾ ആവശ്യമാണെന്ന് വ്യോമസേനയുടെ എയർ മാർഷൽ ആർ. കെ. എസ്. ഷെറ അഭിപ്രായപ്പെട്ടു

കൂടാതെ വ്യോമസേനയിൽ ഇടത്തരം ഗതാഗത വിമാനമായ എയർബസ് സി 295 ന്റെ നിർമാണം ഉടൻ ആരംഭിക്കും ...ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങൾ, ചെറു ഡ്രോണുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവ എല്ലാം വ്യോമസേനയുടെ ഭാഗമാകുമെന്നും വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡ് മേധാവി ഷെറ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയിൽ ഇപ്പോൾ 50 മുതൽ 60 കൊല്ലം വരെ പഴക്കമുള്ള വിമാനങ്ങളുണ്ട്. ഇതിൽ മിക്കതും പഴയ ടെക്നോളജിയാണ് എന്നതും ഒരു വെല്ലുവിളിയാണ് . 1960 ലെ വിന്റേജ് അവ്രോ എയർക്രാഫ്റ്റുകൾ മുതൽ അത്യാധുനിക സി 17, സി 130 ജെ ട്രാൻസ്പോർട്ടറുകൾ വരെ വ്യോമസേനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ തന്നെ എയർബസിൽ നിന്ന് സി 295 ലഭ്യമാകുമെന്നും ഷെറ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനയുടെ 14 മിഗ് 21, മിഗ് 27 സേനാവ്യൂഹങ്ങളുടെ കാലാവധി 2024ല്‍ അവസാനിക്കും. ഇതിന് ബദലായി 123 തേജസ് പോര്‍വിമാനങ്ങളെയാണ് ഇന്ത്യ ഒരുക്കുന്നത്. നിലവിലെ എല്ലാ കടമ്പകളും കൃത്യസമയത്ത് മറികടക്കാനായാല്‍ 2025ഓടെ ഇവ ഇന്ത്യന്‍ സേനയുടെ ഭാഗമാകും .

ശേഷിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ സേനയുടെ ഭാഗമായ റഫാല്‍, സു 30, മിറാഷ് 2000എസ് എന്നീ പോര്‍വിമാനങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്ന പോര്‍വിമാനങ്ങള്‍ മുഖ്യ ശത്രുക്കളായ പാക്കിസ്ഥാന്‍ സേനയിലില്ല

ഇന്ത്യയുടെ തേജസിന് ഒപ്പം നില്‍ക്കാവുന്ന ജെഎഫ് 17 പോര്‍വിമാനങ്ങളാണ് താരതമ്യേന പാക്ക് കൈവശമുള്ള മെച്ചപ്പെട്ട ശക്തികേന്ദ്രങ്ങള്‍. ചൈനയുടെ സാങ്കേതിക സഹായത്തിലാണ് പാക്കിസ്ഥാന്‍ ഈ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത്. പാക്കിസ്ഥാന് തൊണ്ണൂറോളം ജെഎഫ് 17 പോര്‍ വിമാനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം, പ്രശ്നബാധിത മേഖലയിലെ ശാക്തിക ബലാബലം നിലനിര്‍ത്തുന്നതിന് ഇന്ത്യന്‍ വ്യോമസേനക്ക് കൂടുതല്‍ പുത്തന്‍ തലമുറ പോര്‍വിമാനങ്ങള്‍ ആവശ്യമാണെന്ന നിര്‍ദേശം സര്‍ക്കാര്‍ തലത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇനി അതിനനുസരിച്ചുള്ള നടപടിക്ക് കാത്തിരിക്കുകയാണ് വ്യോമസേന.

ഇതിനു മുൻപ് തന്നെ പാക് ,ചൈന വെല്ലുവിളികളെ എളുപ്പത്തിൽ നേരിടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളിൽ ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിച്ചിരുന്നു .റഷ്യൻ നിർമ്മിത 40 സുഖോയ് യുദ്ധവിമാനങ്ങളിൽ ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സംവിധാനം നടപ്പിലാക്കാനാണ് പ്രതിരോധ മന്ത്രാലയമ ആവശ്യപ്പെട്ടത് .. . ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം

ആകാശമാർഗമുള്ള ആക്രമണത്തിനു മൂർച്ച കൂട്ടാൻ ലക്ഷ്യമിട്ട് 2020 ഡിസംബറിനു മുൻപ് പദ്ധതി പൂർത്തിയാക്കാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിനും ബ്രഹ്മോസ് എയറോസ്പേസിനും നിർദ്ദേശം നൽകി യിട്ടുണ്ട് . യുദ്ധവിമാനത്തിൽ ആണവസജ്ജമായ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിക്കാനുള്ള സേനയുടെ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ പരീക്ഷണങ്ങൾ നിർണ്ണായകമായിരുന്നു .

2016 ലാണ് ലോകത്തിലെ ഏറ്റവും വേഗമുളള ബ്രഹ്മോസ് മിസൈൽ സുഖോയില്‍ നിന്ന് പരീക്ഷിക്കാൻ തീരുമാനിച്ചത്. കര, കടൽ മാർഗമുള്ള യുദ്ധഭീഷണി തള്ളിക്കളയാനാകാത്ത സാഹചര്യത്തിൽ സേനയുടെ തന്ത്രപ്രധാന പദ്ധതികളിലൊന്നാണിത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (6 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (6 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (6 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (7 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (7 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (8 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (8 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (8 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (10 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (11 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (11 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (13 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends