ഭാരതത്തെ രക്ഷിക്കു; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധം; ഡൽഹിയിൽ വൻ റാലിയുമായി കോൺഗ്രസ്സ്

പൗരത്വ ഭേദഗതി നിയമത്തിനെതിറീ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം പലപ്പോഴും രക്തച്ചൊരിച്ചിലിന് കാരണമാകുകയുമാണ്. പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ ഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കുകയാണ് കോൺഗ്രസ്. ഭാരതത്തെ രക്ഷിക്കു എന്ന പേരിൽ രാംലീല മൈതാനത്താണ് റാലി. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസിെൻറ പ്രമുഖ നേതാക്കളെല്ലാം റാലിയുടെ ഭാഗമാവും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്രതിഷേധം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ജനങ്ങളെ വിഭജിക്കുന്ന ബി.ജെ.പി രാഷ്ട്രീയത്തിനെതിരായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയങ്ങളും റാലിയിൽ ഉയർത്തിക്കാട്ടും. ന്യൂയോർക്ക്, ലണ്ടൻ, സിഡ്നി, ഡബ്ലിൻ തുടങ്ങിയ രാജ്യങ്ങളിലും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
ഏകദേശം 50,000ത്തോളം പേർ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര അറിയിച്ചു. ലക്ഷകണക്കിന് പാർട്ടി പ്രവർത്തകർ ഇന്ത്യയിലാകമാനം പ്രതിഷേധത്തിെൻറ ഭാഗമാവും.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അസമും ത്രിപുരയുമടക്കം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ശക്തമായ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ബില്ലിനെതിരെ ബംഗാള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു.
ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ വെസ്റ്റ് ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.
പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ വിഭജിക്കുന്നതാണെന്നും തങ്ങള്‍ ഭരണത്തിലിരിക്കുന്ന കാലത്തോളം സംസ്ഥാനത്തെ ഒരൊറ്റ മനുഷ്യനും രാജ്യം വിട്ടുപോകില്ലെന്നും മമത വ്യക്തമാക്കി. ബില്‍ പാര്‍ലമെന്റില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. ബംഗാളിനെ കൂടാതെ പഞ്ചാബും കേരളവും ബില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ നാളെ ഭരണ പ്രതിപക്ഷ ഭേദമന്യ സംയുക്ത പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്.
ബില്‍ പാര്‍ലമെന്റില്‍ പാസായ സമയത്തും മമത ബില്ലിനെതിരെ നിലപാടെടുത്തിരുന്നു. യാതൊന്നും സംഭവിക്കില്ലെന്നും താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ലെന്നും മമത അന്ന് പറഞ്ഞിരുന്നു. ബംഗാളിനെ കൂടാതെ പഞ്ചാബും കേരളവും ഈ ബില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അസമിലും ത്രിപുരയിലുമായിരുന്നു കനത്ത പ്രതിഷേധങ്ങള്‍ നടന്നിരുന്നതെങ്കില്‍, ഇന്നലെ മേഘാലയയിലെ ഷില്ലോങ്ങിലും പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലും ജാര്‍ഖണ്ഡിലെ റാഞ്ചിയിലും രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമൊക്കെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലുഷിത സാഹചര്യം കണക്കിലെടുത്ത് നാളെ അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കിയിരുന്നു.
ബംഗ്ലാദേശ് മന്ത്രിമാര്‍ ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കിയതിനു പിന്നാലെ, അടുത്തയാഴ്ച ഗുവാഹത്തിയില്‍ നടത്താനിരുന്ന ഇന്ത്യ ജപ്പാന്‍ യോഗവും നീട്ടിവച്ചിട്ടുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രിയടക്കം പങ്കെടുക്കാനിരുന്ന ഈ ചടങ്ങും കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നീട്ടിവയ്ക്കേണ്ടിവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha


























