രാഹുലിനെ വിമര്‍ശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തി: രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത് ശരിയായില്ലെന്ന് ദിഗ് വിജയ് സിങ്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങിയിരിക്കെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തത് ശരിയായില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്. അവധി എടുത്തു മാറി നില്‍ക്കുന്നതില്‍ തെറ്റില്ല, അത് ആത്മപരിശോധനക്ക് സഹായിക്കും. എന്നാല്‍ ബജറ്റ് സമ്മേളനം ഒഴിവാക്കിയാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ സമയത്ത് അവധിയെടുത്തത് ശരിയായില്ലെ്ന്നും ദിഗ് വിജയ് സിങ് വിമര്‍ശിച്ചു.
അതേസമയം, രാഹുലിന് സമാധാനപരമായി ചിന്തിക്കുന്നതിന് അവധി ആവശ്യമാണെന്നും അത് അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പ്രഹരത്തെ കുറിച്ചും അതില്‍ നിന്ന് കരകയറുന്നതിനെ കുറിച്ചും ആലോചിക്കാനാണ് രാഹുല്‍ അവധിയെടുത്തതെന്നാണ് പാര്‍ട്ടികേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, തികച്ചും വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് അവധിയെന്നും പറയപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























