മുഫ്തി മാര്‍ച്ച് ഒന്നിന് ജമ്മുകാശ്മീരില്‍ അധികാരമേല്‍ക്കും

ജമ്മുകാശ്മീരില്‍ മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പിബി.ജെ.പി സഖ്യ സര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. ശുഭദിനമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഒന്നാം തീയതി തിരഞ്ഞെടുത്തത്. കടുത്ത അഭിപ്രായവ്യത്യാസം നിലനിന്ന വകുപ്പ് 370, പട്ടാളത്തിനുള്ള പ്രത്യേകാധികാര നിയമം എന്നിവയില്‍ സമവായമുണ്ടായതായാണ് സൂചന. വകുപ്പുകളും തീരുമാനിച്ചതായാണ് അറിയുന്നത്. ആഭ്യന്തരവും ധനകാര്യവും പി.ഡി.പിക്ക് ലഭിക്കും. ടൂറിസം, പൊതുജനാരോഗ്യം, ആസൂത്രണം എന്നിവയാണ് ബി.ജെ.പിയ്ക്ക് നല്‍കുക. അവസാനവട്ട ചര്‍ച്ചകള്‍ക്കായി പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ബുധനാഴ്ച ഒത്തുചേരും.
ഡിസംബര്‍ അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടിയ പി.ഡി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പിക്ക് 25 സീറ്റുംലഭിച്ചു. 87 സീറ്റുള്ള സഭയാണ് ജമ്മുകാശ്മീരിലേത്. അവസാനനിമിഷം ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയെ കണ്ട ശേഷം പൊതുമിനിമം പരിപാടി പുറത്തിറക്കും. എന്നാല്‍, പൊതുമിനിമം പരിപാടിയെ മൊത്തത്തില്‍ കാണണമെന്നും ഘടകങ്ങളായെടുത്ത് ആശയക്കുഴപ്പമുണ്ടാക്കരുതെന്നും നേതാക്കള്‍ പറഞ്ഞു. പശ്ചിമ പാകിസ്ഥാനിലുള്ള 25,000ത്തോളം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കുന്ന വിഷയവും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സയീദ് മുഴുവന്‍ ടേമും (ആറു വര്‍ഷം) മുഖ്യമന്ത്രിസ്ഥാനം വഹിക്കുമ്പോള്‍ ബി.ജെ.പിയുടെ നിര്‍മ്മല്‍സിംഗിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുമെന്നാണ് ധാരണ. 2002 ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മൂന്നു വര്‍ഷം സര്‍ക്കാരിനെ നയിച്ചത് സയീദ് ആയിരുന്നു. കൂടാതെ ഈയാഴ്ച ഒടുവില്‍ പി.ഡി.പി രക്ഷാധികാരി മുഫ്തി മുഹമ്മദ് സയീദ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























