കോണ്‍ഗ്രസില്‍ കുടുംബ കലഹം, അമ്മ സോണിയാ ഗാന്ധിയുമായി പിണങ്ങിയാണ് രാഹുല്‍ നാട് വിട്ടതെന്ന് ഡല്‍ഹി പാപ്പരാസികള്‍

സോണിയയും മകന്‍ രാഹുല്‍ ഗാന്ധിയും തമ്മില്‍ പിണങ്ങിയെന്നും ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് വിദേശത്തേക്ക് വിട്ടതെന്നും ഡല്‍ഹിയിലെ പാപ്പരാസികള്‍ പറയുന്നു. അടിക്കടിയുണ്ടാകുന്ന തിരഞ്ഞെടുപ്പ് തോല്‍വികളും ഈയിടെ ഉണ്ടായ ഡല്‍ഹി നിയമസഭയിലെ വമ്പന്‍ പരാജയവും തന്റെ പേരില്‍ കെട്ടിവെയ്ക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. അമ്മ സോണിയാഗാന്ധിയെ അടക്കം നിയന്ത്രിക്കുന്നത് ഒരു ഉപജാപസംഘമാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ ഈ രാജ്യത്ത് കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് രാഹുല്‍ പറഞ്ഞതായും ആണ് സൂചന. ഈ ഉപജാപസംഘങ്ങളെ പുറത്താക്കിയിട്ടേ താന്‍ ഇനി തിരികെ വരു എന്ന വാശിയിലാണ് രാഹുല്‍.
രാഹുല്‍ഗാന്ധി രണ്ടാഴ്ചത്തേക്കാണ് പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തതെന്ന് കോണ്‍ഗ്രസ് സ്ഥിരീകരിച്ചെങ്കിലും ഏത് രാജ്യത്തേക്കാണ് പോയതെന്ന കാര്യം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും അറിയില്ല. അമ്മയും പാര്‍ട്ടി അധ്യക്ഷയുമായ സോണിയാ ഗാന്ധിയുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് രാഹുലിന്റെ വിട്ടുനില്‍ക്കലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും സംസാരമുണ്ട്.
പാര്‍ട്ടി കാര്യങ്ങളില്‍ ഉപാധ്യക്ഷനെന്ന നിലയില്‍ തന്റെ തീരുമാനങ്ങളല്ല നടപ്പാകുന്നതെന്നും തെരഞ്ഞെടുപ്പ് തോല്‍വികളുടെ ഉത്തരവാദിത്വം മുഴുവന്‍ തന്റെ മേല്‍ കെട്ടിവയ്ക്കുന്നുവെന്ന പരാതിയുമാണ് രാഹുലിനുള്ളത്. കോണ്‍ഗ്രസ്സില്‍ ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെയായി കാര്യങ്ങള്‍ നിയന്ത്രിക്കുന്ന മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേലിനേയും ജനാര്‍ദന്‍ ദ്വിവേദിയേയും പ്രമുഖസ്ഥാനങ്ങളില്‍നിന്ന് മാറ്റണമെന്ന രാഹുലിന്റെ ആവശ്യം അംഗീകരിക്കാത്തതും സോണിയയോടുള്ള നീരസത്തിനുള്ള പ്രധാന കാരണമാണ്. തോല്‍വികളുടെ പശ്ചാത്തലത്തില്‍ സംഘടനയില്‍ രാഹുല്‍ വരുത്താന്‍ ഉദ്ദേശിച്ചിരുന്ന പരിഷ്‌കാരങ്ങള്‍ക്കും മത്സരാധിഷ്ഠിത സംഘടനാതിരഞ്ഞെടുപ്പിനും അനുമതി നല്‍കാത്തതും രാഹുലിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചു.
പക്ഷേ കോണ്‍ഗ്രസ്സിന്റെ സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രാഹുലും കുറച്ചുകാലമായി രണ്ടുതട്ടിലാണ്. അഹമ്മദ് പട്ടേല്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവരുമായി കാര്യമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അടുത്തിടെ നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന തരത്തില്‍ ദ്വിവേദി ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നു പറഞ്ഞ് രാഹുലിന്റെ വിശ്വസ്തനും പാര്‍ട്ടി ജനറല്‍സെക്രട്ടറിയുമായ അജയ് മാക്കന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. അന്ന് തുടങ്ങിയതാണ് സോണിയയുമായുള്ള അകല്‍ച്ചയെന്നാണ് സൂചന.
രാഹുലിന്റെ അപ്രതീക്ഷിത തീരുമാനത്തിന്റെ നടുക്കത്തിലാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. പ്രശ്‌ന പരിഹാരത്തിന് പ്രിയങ്കാ ഗാന്ധി ഇടപെടണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിനുള്ള സാധ്യത വളരെക്കുറവാണെന്നും കോണ്‍ഗ്രസില്‍ കലഹമില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























