പ്രശസ്ത സംവിധായകന്‍ എ.വിന്‍സെന്റ് വിടവാങ്ങി: രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം

ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാവും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ.വിന്‍സെന്റ് അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് അടുത്തിടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് അന്ത്യശ്വാസം വലിച്ചത്. സംസ്‌കാരം നാളെ കോടന്പാക്കത്ത് നടക്കും. 1928 ജൂണ്‍ 14ന് കോഴിക്കോടാണ് ജനിച്ചത്. ഇന്റര്‍മീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ ബോയ് ആയി. പിന്നീട് ക്യാമറാമാന്‍ കെ.രാമനാഥന്റെ സഹായിയായി പ്രവര്‍ത്തിച്ചു. നീലക്കുയില്‍ എന്ന സിനിമയുടെ കാമറാമാനായാണ് തുടക്കം കുറിച്ചത്. തമിഴില്‍ ശ്രീധറിനൊപ്പവും കാമറാമാനായി. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
ഭാര്‍ഗവീനിലയം എന്ന സിനിമായാണ് ആദ്യം സംവിധാനം ചെയ്തത്. മുറപ്പെണ്ണ്, നഗരമേ നന്ദി, അശ്വമേധം, അസുരവിത്ത്, തുലാഭാരം, നിഴലാട്ടം, ത്രിവേണി, ഗന്ധര്‍വക്ഷേത്രം, ചെണ്ട, അച്ചാണി, നഖങ്ങള്‍, വയനാടന്‍ തമ്പാന്‍, കൊച്ചു തെമ്മാടി എന്നിവയാണ് പ്രധാന സിനിമകള്‍. 1969ല്‍ മികച്ച സംവിധായകനുള്ള കേരളാ സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. ഭാര്യ: മാര്‍ഗരറ്റ്. മക്കളായ ജയാനന്‍ വിന്‍സെന്റും അജയന്‍ വിന്‍സെന്റും ചലച്ചിത്ര ഛായാഗ്രാഹകരാണ്. കലാസംവിധായകന്‍ സാബു സിറില്‍ സഹോദരീപുത്രനാണ്. സംവിധായകനായ ആദ്യ ചിത്രം ഭാര്‍ഗവീനിലയമാണ് (1964). വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രം. കഥയും തിരക്കഥയും സംഭാഷണവും ബഷീര്‍ തന്നെയാണെഴുതിയത്. സംവിധായകനെന്ന നിലയില്‍ വിന്‍സെന്റ് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























