അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 16.5 കോടിയുടെ സ്വര്‍ണം പിടികൂടി

അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 16.5 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി. ഇവരുടെ പക്കല്‍നിന്ന് 60 കിലോ സ്വര്‍ണമാണ് പിടികൂടിയത്.
ദുബായിയില്‍ നിന്ന് എമിറേറ്റ് വിമാനത്തിലെത്തിയ മൂന്നു പേരാണ് സ്വര്‍ണം കൊണ്ടുവന്നത്. മറ്റുമൂന്നു പേര്‍ ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു മറ്റു മൂന്നു പേര്‍. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിച്ച സ്വര്‍ണം കാറില്‍കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























