ഡല്‍ഹിയില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ കുറച്ചു

ഉമ്മന്‍ചാണ്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ട് പഠിക്ക്... തിരഞ്ഞെടുപ്പ് വേളയില്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ നിറവേറ്റി ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ജനങ്ങളോട് വാക്ക് പാലിച്ചു. ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയിലും പ്രതികരിച്ച് തുടങ്ങി. ഉമ്മന്‍ചാണ്ടി വൈദ്യുതി ചാര്‍ജ്ജ് കുറയ്ക്കണ്ട ബസ് ചാര്‍ജ്ജെങ്കിലും ഒന്ന് കുറയ്ക്ക് എന്നിങ്ങനെയുള്ള കമന്റ്കളാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്.
ഡല്‍ഹിയില്‍ നാന്നൂറ് യൂണിറ്റ് വരെ വൈദുതി ഉപയോഗിക്കുന്നവര്‍ ഇനി പകുതി നിരക്ക് നല്‍കിയാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡല്‍ഹി മന്ത്രി സഭായോഗം തീരുമാനിച്ചു. ഗാര്‍ഹികാവശ്യത്തിന് മാസം ഇരുപതിനായിരം ലിറ്റര്‍ വെള്ളവും സൗജന്യമായി ലഭിക്കും. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് അധികാരമേറ്റ് പന്ത്രണ്ടാം ദിനത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ പാലിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നു മുതലാണ് ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തിലാകുന്നതെന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം 36,06,0428 കുടുംബങ്ങള്‍ക്കാണ് ലഭിക്കുന്നത്. സൗജന്യ വെള്ളത്തിന്റെ ആനുകൂല്യം 80 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. സംസ്ഥാന ഖജനാവിന് ഇതുമൂലം പ്രതിവര്‍ഷം 1670 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നും സിസോദിയ സൂചിപ്പിച്ചു.
നാനൂറ് യൂണിറ്റില്‍ കൂടുതലുള്ള ഉപയോക്താക്കള്‍ക്ക് യാതൊരു ഇളവും നല്‍കില്ല. ഡല്‍ഹിയിലെ 90 ശതമാനം ഗാര്‍ഹിക വൈദ്യുതി ഉപയോക്താക്കളും നാനൂറ് യൂണിറ്റില്‍ കുറവ് ഉപയോഗിക്കുന്നവരാണെന്നും അതിനാല്‍ സര്‍ക്കാരിന്റെ തീരുമാനം വലിയൊരു വിഭാഗത്തിന് ഗുണകരമാകുമെന്നും സിസോദിയ ചൂണ്ടിക്കാട്ടി. അതേസമയം,വാക്ക് പാലിച്ചുവെന്നും ബാക്കി വാഗ്ദാനങ്ങളും നിറവേറ്റുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























