ഇനി സംസ്ഥാനം മാറിയാലും മൊബൈല്‍ നമ്പര്‍ മാറ്റേണ്ട; മെയ് മൂന്ന് മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം രാജ്യം മുഴുവന്‍

ഇനി സംസ്ഥാനം മാറിയാലും മൊബൈല്‍ നമ്പര്‍ മാറ്റേണ്ട കാര്യമില്ല. മെയ് മൂന്ന് മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സംവിധാനം രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന് ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
നമ്പര്‍ മാറാതെ തന്നെ മറ്റൊരു കമ്പനിയിലേക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ മാറ്റാനുള്ള സംവിധാനം ഇന്ത്യയില്‍ നടപ്പാക്കിയിട്ട് ഏറെ നാളായി. എന്നാല്‍, മറ്റൊരു സംസ്ഥാനത്തേക്ക് പോകുമ്പോള്‍ ഈ നമ്പര്‍ മാറ്റേണ്ടി വരുന്ന അവസ്ഥ ഉപയോക്താക്കള്‍ക്ക് ഉണ്ടായിരുന്നു. ഇതിനാണ് പരിഹാരം ഉണ്ടായിരിക്കുന്നത്.
ഒരു ടെലികോം സര്‍ക്കിളിന് പുറത്തേക്ക് പോര്‍ട്ടബിളിറ്റി ട്രായ് ഇതുവരെ അനുവദിച്ചിരുന്നില്ല. ഈ നിബന്ധനകള്‍ ട്രായ് നീക്കിയതോടെയാണ് ടെലികോം സര്‍ക്കിളിന് പുറത്തേക്കും പോര്‍ട്ടബിളിറ്റി സാധ്യമാകുന്ന അവസ്ഥ വന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കാനും ജോലിക്കും മറ്റും പോകുന്നവര്‍ക്ക് പുതിയ സംവിധാനം ആശ്വാസമാകും. സേവനദാതാക്കള്‍ക്കാണെങ്കില്‍ അവരുടെ എക്‌സിസ്റ്റിങ് കസ്റ്റമറെ നിലനിര്‍ത്താന്‍ സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























