സംവിധായകന്‍ എ. വിന്‍സെന്റിന്റെ സംസ്‌കാരം ഇന്ന്: സംസ്‌കാരചടങ്ങുകള്‍ വൈകിട്ട് 4.30ന് ചെന്നൈയില്‍ നടക്കും

മലയാള സിനിമാ രംഗത്ത് പുതിയ കാല്‍വയ്പ്പ് നടത്തുകയും മാറ്റങ്ങള്‍ക്കു തുടക്കമിട്ട നീലക്കുയിലിന്റെ ഛായാഗ്രാഹകനും പ്രശസ്ത സംവിധായകനുമായ എ. വിന്‍സെന്റിന്റെ സംസ്‌കാരം ഇന്നു ചെന്നൈയില്‍ നടക്കും. വൈകുന്നേരം 4.30നു നുങ്കമ്പാക്കം സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ക്യുബിള്‍ ഐലന്‍ഡ് സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാവിലെ പത്ത് മുതല്‍ മൂന്നുവരെ ചെത്‌പേട്ടിലുള്ള വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുകയും ചെയ്യും. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ 10.30നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
1928 ജൂണ്‍ 14നു കോഴിക്കോട്ടു ജനിച്ച വിന്‍സന്റ് പിതാവില്‍നിന്നു ലഭിച്ച കാമറാ പരിചയവുമായി ഇരുപതാം വയസില്‍ ചെന്നൈ ജമിനി സ്റ്റുഡിയോയില്‍ കാമറാ അസിസ്റ്റന്റായി കലാജീവിതം ആരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 55 സിനിമകള്‍ സംവിധാനം ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലിറങ്ങിയ 250 ചിത്രങ്ങള്‍ക്കു വേണ്ടി കാമറ കൈകാര്യം ചെയ്തു. കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























