വിവാദ പ്രസ്താവന: വെങ്കയ്യ നായിഡു ഖേദം പ്രകടിപ്പിച്ചു

വിവാദ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ലോക്‌സഭയില്‍ ഖേദം പ്രകടിപ്പിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല പരാമര്‍ശമെന്ന് നായിഡു പറഞ്ഞു. മന്ത്രി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം അവസാനിപ്പിച്ചു. വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടികളെ കുറിച്ച് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 11നു സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം ഒന്നടങ്കം ബഹളംവച്ചതിനെ തുടര്‍ന്നു സഭ നിര്‍ത്തിവക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























