വൈദ്യുതി നിരക്കു പകുതിയാക്കിയത്,ഡല്‍ഹിയില്‍ എഎപിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്

ഡല്‍ഹിയില്‍ വൈദ്യുതിചാര്‍ജ് പകുതിയാക്കിയും എല്ലാ വീടുകളിലും പ്രതിമാസം 20,000 ലീറ്റര്‍ ജലം സൗജന്യമാക്കിയും വാക്കുപാലിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്.വൈദ്യുതി നിരക്കു വൈദ്യുതി നിരക്കു പകുതിയാക്കിയതും 20,000 ലീറ്റര്‍ ജലം സൗജന്യമാക്കിയതുമായ കേജ്‌രിവാളിന്റെ നടപടികള്‍ ജനത്തെ തെറ്റിധരിപ്പിക്കുന്നതാണെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു.
400 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്ന് മുഴുവന്‍ തുക ഈടാക്കാനുള്ള എഎപി സര്‍ക്കാറിന്റെ നീക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് മുകേഷ് ശര്‍മ പറഞ്ഞു. കേജ്‌രിവാള്‍ സാമ്പത്തിക മായാജാലം കാണിച്ച് പൊതുജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇത് കണക്കുകള്‍ കൊണ്ടുള്ള കളിയാണ്. പൊതുജനത്തെ തെറ്റിധരിപ്പിക്കാനാണ് എഎപി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വിജേന്ദര്‍ ഗുപ്ത ആരോപിച്ചു.
ഡല്‍ഹിയിലെ അര്‍ഹതപ്പെട്ട ലക്ഷക്കണക്കിനു ജനങ്ങള്‍ക്കു പദ്ധതിയുടെ പ്രയോജനം സര്‍ക്കാര്‍ എങ്ങനെ ലഭ്യമാക്കുമെന്ന് ബിജെപി നേതാവ് സതീഷ് ഉപാധ്യായ ചോദിച്ചു. പദ്ധതിയുടെ പ്രയോജനം ലഭ്യമാകണമെങ്കില്‍ വീടുകളില്‍ വൈദ്യുതി മീറ്ററുകള്‍ അനിവാര്യമാണ്. എന്നാല്‍ മീറ്ററുകള്‍ ഇല്ലാത്ത വീടുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം എങ്ങനെ ലഭ്യമാക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികളുള്‍പ്പെടെ ജലബോര്‍ഡ് മീറ്ററുള്ള നഗരത്തിലെ 18 ലക്ഷം കുടുംബങ്ങള്‍ക്കാണു ദിവസം ഏകദേശം 667 ലീറ്റര്‍ സൗജന്യജലം ലഭിക്കുക. രണ്ട് ഇളവുകളും അനുവദിക്കുന്നതിലൂടെ ഖജനാവിന് വര്‍ഷംതോറും 1670 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്ക്.
മാസം 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കാണ് 50% കുറച്ചത്. ഇതില്‍ കൂടുതല്‍ വൈദ്യുതിയും മാസം 20,000 ലീറ്ററില്‍ കൂടുതല്‍ വെള്ളവും ഉപയോഗിക്കുന്നവര്‍ മുഴുവന്‍ പണവും നല്‍കണം. 90% ഗാര്‍ഹിക ഉപഭോക്താക്കളുടെയും വൈദ്യുതി നിരക്കു പകുതിയാക്കുന്ന തീരുമാനം 36.06 ലക്ഷം കുടുംബങ്ങള്‍ക്കു പ്രയോജനകരമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























