നിക്ഷേപങ്ങളുടെ കുറവ് റെയില്‍വെയുടെ സൗകര്യങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് പ്രഭു, അഞ്ചു വര്‍ഷത്തിനകം റെയില്‍വെയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയാണ് സുരേഷ് പ്രഭു കന്നി ബജറ്റ് അവതരിപ്പിച്ചത്. ലൈനുകളിലെ സൗകര്യവും ട്രെയിനുകളുടെ ആവശ്യവും യാത്രാത്തിരക്കും പരിഗണിച്ച് പാതകളും ട്രെയിനുകളും പിന്നീട് പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ഒരു കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 21 ദശലക്ഷത്തില്‍ നിന്ന് 30 ദശലക്ഷമാക്കാനും റയില്‍വേ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
യാത്രക്കാര്‍ക്ക് സേവനം ഉറപ്പാക്കും, ട്രെയിനുകള്‍ സമയക്രമം പാലിക്കുന്നു എന്നുള്ളത് ഉറപ്പാക്കും, നിലവിലെ ലൈനുകളുടെ ശേഷി വര്‍ദധിപ്പിക്കും, പദ്ധതികള്‍ക്ക് വിദേശ സഹകരണം തേടും തുടങ്ങിയ കാര്യങ്ങളും ബജറ്റിലുണ്ട്. യാത്രനിരക്കില്‍ വര്‍ദ്ധനയില്ലായെന്ന് സുരേഷ് പ്രഭു പറഞ്ഞു. അഞ്ചു വര്‍ഷത്തിനകം റെയില്‍വെയില്‍ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും. യാത്രക്കാരുടെ സൗകര്യങ്ങള്‍, സുരക്ഷിത യാത്ര, ആധുനിക സൗകര്യങ്ങള്‍, റെയില്‍വെയുടെ സാമ്പത്തിക സ്വയംപര്യാപ്തത എന്നീ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സ്വഛ് ഭാരത് പദ്ധതിക്ക് മുന്‍ഗണന നല്‍കും, ശുചിത്വ സ്റ്റേഷനുകള്‍ ഉറപ്പാക്കുമെന്നും സുരേഷ് പ്രഭു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























