റെയില്‍ ബജറ്റ്: വനിതാ കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണക്യാമറ ഉള്‍പ്പെടുത്തും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കും

തിരക്കേറിയ ട്രെയിനുകളില്‍ കോച്ചുകള്‍ 26 ആയി ഉയര്‍ത്തുമെന്ന് അവതരണത്തിനിടെ സുരേഷ് പ്രഭു വ്യക്തമാക്കി. ബഹു ഭാഷാ ഇ ടിക്കറ്റിങ് പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും, പ്രധാന നഗരങ്ങളില്‍ റെയില്‍വെ ഉപഗ്രഹ ടെര്‍മിനലുകള്‍, അഡ്വാന്‍സ് ബുക്കിങ് സൗകര്യം 120 ദിവസത്തേക്ക് ആക്കും, റയില്‍വേ സ്‌റ്റേഷനുകള്‍ അതാത് പ്രദേശത്തെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലാക്കും, യാത്രക്കാരുടെ പരാതികള്‍ രേഖപ്പെടുത്താനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കും മൊബൈല്‍ ആപ്‌ളിക്കേഷന്‍ വരും, യാത്രക്കാര്‍ക്ക് സുരക്ഷാ സംബന്ധമായ പരാതികള്‍ രേഖപ്പെടുത്താന്‍ ടോള്‍ ഫ്രീ നമ്പര്‍ 132, വികസന പദ്ധതികളില്‍ വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുന്‍ഗണന നല്‍കും, മേഘാലയയെ രാജ്യത്തിന്റെ റയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തും, വനിതാ കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നിരീക്ഷണക്യാമറ ഉള്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
ടിക്കറ്റ് ബുക്കിങ്ങിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാന്‍ ഐആര്‍ടിസി വഴി പദ്ധതി നടപ്പാക്കും, മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കും, അപ്പര്‍ ബര്‍ത്തുകളിലേക്കുള്ള ചവിട്ടുപടി രൂപകല്‍പന നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനെ ഏല്‍പ്പിക്കും, കംപാര്‍ട്‌മെന്റ് വാതിലുകളുടെ വലുപ്പം കൂട്ടാന്‍ പദ്ധതി, സ്‌റ്റേഷനുകളില്‍ കൂടി ശുചിമുറികള്‍ നടപ്പാക്കും, സ്‌റ്റേഷനുകളില്‍ വീല്‍ ചെയര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സൗകര്യം, ലെവല്‍ക്രോസുകളുടെ സുരക്ഷയ്ക്ക് ഐഎസ്ആര്‍ഒയുമായി സഹകരിച്ച് പദ്ധതി, ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കാന്‍ 6581 കോടി വകയിരുത്തും, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടിക്കറ്റ് വെന്‍ഡിങ് മെഷിനുകള്‍ നടപ്പാക്കും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കും, റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തും, സ്റ്റഷന്‍ നവീകരണത്തിന് തുറന്ന ടെന്‍ഡര്‍ നവീകരണം വിലയിരുത്താന്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























