രഹസ്യ രേഖ ചോര്‍ത്തിയക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

രഹസ്യ രേഖകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. വനം, പരിസ്ഥിതി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ ജിതേന്ദര്‍ നാഗ്പാല്‍, ഒരു യു.പി.എസ്.സി അംഗത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായ വിപന്‍ കുമാര്‍ എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ജിതേന്ദര്‍ രഹസ്യ രേഖകള്‍ നേരത്തെ അറസ്റ്റിലായ ലോകേഷ് ശര്‍മയ്ക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ക്ക് മറ്റ് പല മന്ത്രാലയങ്ങളുമായും ബന്ധമുണ്ടെന്നും അവിടെ നിന്നാണ് ഇയാള്‍ക്ക് രേഖകള്‍ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
പെട്രോളിയം മന്ത്രാലയം പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ റെയ്ഡ് നടത്തി, രഹസ്യ രേഖകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ മന്ത്രാലയത്തിലെ ക്ലാര്‍ക്കിനെയും പ്യൂണിനെയും അടക്കം അഞ്ചു പേരെ െ്രെകംബ്രാഞ്ച് കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുന്‍ മാദ്ധ്യമ പ്രവര്‍ത്തകനും ഇന്ധനവ്യവസായവുമായി ബന്ധപ്പെട്ട വെബ്‌പോര്‍ട്ടല്‍ നടത്തുന്ന സാന്തനു സൈക്കിയയും മെല്‍ബേണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലെ ഊര്‍ജ്ജ വിദഗ്ദനായ പ്രയാസ് ജെയിന്‍, പ്രയാസ് ജെയിന്‍ എന്നിവരും അറസ്റ്റിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























