രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍ അറിയിക്കാം: സോണിയ

രാഹൂല്‍ ഗാന്ധി സോണിയയുമായി പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ നിലനില്‍ക്കേ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനാക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമ്പോള്‍ അറിയിക്കാമെന്ന് പാര്‍ട്ടിയുടെ നിലവിലെ അദ്ധ്യക്ഷയായ സോണിയ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ രാഹുലിന് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി ഈ ഏപ്രിലില്‍ സ്ഥാനക്കയറ്റം നല്‍കുമെന്ന സൂചനകളെ ആസ്പദമാക്കി മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സോണിയ. അതേ സമയം രാഹുലിന്റെ സ്ഥാനക്കയറ്റത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ സോണിയ നിഷേധിച്ചില്ല.
പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് അവധി ആവശ്യപ്പെട്ട് ഞായാറാഴ്ച രാത്രി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയ്ക്ക് അവധി അപേക്ഷ നല്‍കിയിരുന്നു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളും ഏപ്രിലില്‍ നടക്കാനിരിക്കുന്ന എ.ഐ.സി.സി സമ്മേളനവും കണക്കിലെടുത്താണ് രാഹുലിന്റെ തീരുമാനം. സമ്മേളനത്തിലാണോ രാഹുലിന് സ്ഥാനക്കയറ്റം നല്‍കുക എന്ന കാര്യം വ്യക്തമായിട്ടില്ല. ഇതേപ്പറ്റി മുതിര്‍ന്ന നേതാക്കളും കൂടുതല്‍ പ്രതികരിച്ചിട്ടില്ല. 1998 മുതല്‍ സോണിയയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദം അലങ്കരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























