റെയില്‍ ബജറ്റ്: പരിശോധിച്ച ശേഷം പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് സുരേഷ് പ്രഭു, എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയ മികച്ച ബജറ്റെന്നു നരേന്ദ്ര മോഡി

ബജ്റ്റില്‍ പുതിയ ട്രെയിനുകളും പാതകളും പ്രഖ്യാപിക്കാത്തതില്‍ സംസ്ഥാനങ്ങള്‍ നിരാശപ്പെടേണ്ടെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ട്രെയിനുകള്‍ അനുവദിക്കുന്നതിന് മുന്‍പ് ആവശ്യമായ വിലയിരുത്തല്‍ നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ ട്രെയിനുകള്‍ ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ഒരു സമിതിയെ മന്ത്രി നിയോഗിച്ചു. ഈ സമിതി ഇതേക്കുറിച്ച് പഠിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അത് പ്രകാരമായിരിക്കും പുതിയ ട്രെയിനുകളും പാതകളും അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചത് എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയ മികച്ച ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബജറ്റ് വികസനത്തിനു പുതിയ ദിശാബോധം നല്‍കും. യാത്രാക്കാര്‍ക്കു വേണ്ട സൗകര്യങ്ങള്‍ കൂട്ടാന്‍ ശ്രമിച്ചത് അഭിനന്ദനാര്‍ഹമെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























