നരേന്ദ്ര മോദിയും മുഫ്തി മുഹമ്മദ് സയീദും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും

ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിഡിപി അധ്യക്ഷന്‍ മുഫ്തി മുഹമ്മദ് സയീദും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൂടിക്കാഴ്ച. ഭരണഘടനയില്‍ കാഷ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 340, സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന ആഫ്‌സ്പ എന്നീ തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ചയാകും.
കാഷ്മീരില്‍ ബിജെപി-പിഡിപി സഖ്യം നടപ്പിലാക്കാനുദ്ദേശിക്കുന്ന പൊതു മിനിമം പരിപാടി സംബന്ധിച്ചു കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്‌തേക്കും. കാഷ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതു സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ കഴിഞ്ഞ ദിവസമാണു ധാരണയായത്. മാര്‍ച്ച് ഒന്നിനു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























