ലൈംഗികാരോപണം: പച്ചൗരിയുടെ അറസ്റ്റ് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു

ലൈംഗികാതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നൊബേല്‍ ജേതാവ് ആര്‍.കെ പച്ചൗരിയുടെ അറസ്റ്റ് മാര്‍ച്ച് 27 വരെ കോടതി തടഞ്ഞു. ഡല്‍ഹിയിലെ വിചാരണ കോടതിയുടേതാണ് നടപടി. അതേസമയം പച്ചൗരി ഡയറക്ടറായിരിക്കുന്ന ദ എനര്‍ജി റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (ടെറി) നിന്ന് അദ്ദേഹത്തെ കോടതി വിലക്കി. നേരിട്ടോ അല്ലാതെയോ ടെറിയിലെ അംഗങ്ങളുമായി പച്ചൗരി ബന്ധപ്പെടരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
അനുമതിയില്ലാതെ രാജ്യം വിടരുതെന്നും പച്ചൗരിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ടെറിയിലെ റിസര്‍ച്ച് അനലിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസ് പച്ചൗരിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























