ഡല്‍ഹിയിലെ ക്രൈസ്തവദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തലസ്ഥാനത്ത് ദേവാലയങ്ങള്‍ക്കു നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ 240 ദേവാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാരിഭായി ചൗദരി വ്യക്തമാക്കി.
ഡല്‍ഹിയിലെ അഞ്ചു െ്രെകസ്തവ ദേവാലയങ്ങള്‍ക്ക് നേരെയാണ് ഡിസംബറില്‍ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഒരു ദേവാലയത്തിനു നേരെയും ആക്രമണം നടന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























