86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി എന്നതിനെ തുടര്‍ന്ന് 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും പത്ത് ബോട്ടുകളും പിടിച്ചെടുത്തു. മുല്ലൈതിവുവിന്റെ കിഴക്കന്‍ തീരത്ത് നിന്നും കഴിഞ്ഞ രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നാവിക വക്താവ് കമാന്റര്‍ ഇന്രിക സില്‍വ പറഞ്ഞു. ഇവരെ ട്രിന്‍കോമാലിയിലെ പൊലീസ് കൈമാറും. ശ്രീലങ്കയില്‍ പുതിയ ഗവണ്‍മെന്റ് അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കടക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. മാര്‍ച്ച് അഞ്ചിന് ഇന്ത്യയും ശ്രീലങ്കയുമായി നടത്താനിരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തെപ്പറ്റിയുള്ള ചര്‍ച്ച മാറ്റി വച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























