മോഷണത്തിനിടെ വീട്ടുടമസ്ഥരെത്തി; പിടിക്കപെടുമെന്നായപ്പോൾ കള്ളൻ ആത്മഹത്യക്ക് ശ്രമിച്ചു; പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

മോഷണത്തിനെത്തിയ കള്ളൻ പിടിക്കെടുമെന്നായപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടുടമസ്ഥൻ സ്ഥലത്തെത്തിയെന്നു മനസ്സിലായപ്പോഴാണ് യുവാവ് ആത്മഹത്യ ചെയ്യാൻ തുനിഞ്ഞത്. ആദ്യം സീലിങ് ഫാനിനു മുകളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ ഗ്യാസ് സിലിണ്ടർ തുറന്ന് ആത്മഹത്യക്ക് തുനിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്രതീക്ഷിതമായി വീട്ടുടമസ്ഥനും കുടുംബവും എത്തിയപ്പോൾ പിടിക്കപ്പെടുമെന്നു മനസ്സിലായ യുവാവ് ഉടനെ ഹാളിലുള്ള ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്കു ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ അടുക്കളയിലെത്തി ഗ്യാസ് സിലിണ്ടർ തുറന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.വീടിനുള്ളിൽ തീയും പുകയും കണ്ട വീട്ടുകാർ ഉള്ളിലെത്തി പരിശോധിച്ചപ്പോൾ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.ഉടനെ ഇയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
വിഭൂതിപുരയിൽ താമസിക്കുന്ന സ്വാസ്ത്വിക്കിനെയാണ് (27) 20 ശതമാനം പൊളളലേറ്റ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകുന്നേരം വീട്ടുടമസ്ഥന്റെ ഭാര്യ വീടിന്റെ മുൻവശം വൃത്തിയാക്കുന്നതിനിടയിൽ ഇയാൾ വീടിനുള്ളിൽ കടക്കുകയായിരുന്നു. പിന്നീട് വീട്ടുടമസ്ഥനും കുടുംബവും ക്ഷേത്രത്തിൽ പോയ തക്കത്തിന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. നഗരത്തിൽ ദിവസക്കൂലിതൊഴിലാളിയാണ് ഇയാൾ. വീട്ടുടമയുടെ പരാതിയിൽ വിഭൂതിപുര പോലീസ് സംഭവത്തിൽ കേസെടുത്തു.
https://www.facebook.com/Malayalivartha