ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവായി ജോലിക്കെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരോട് മമതയുടെ നിര്‍ദ്ദേശം

രാജ്യവ്യാപകമായി ബുധനാഴ്ച നടത്താനിരിക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. നാളെ എല്ലാ ജീവനക്കാരും ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ബുധനാഴ്ച നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് സസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വിട്ട് നില്‍ക്കണമെന്നും എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നും മെമ്മോയില്‍ പറയുന്നു. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി 12 മണിക്കാണ് ആരംഭിക്കുക. ബുധനാഴ്ച്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. എല്ലാ ജീവനക്കാരും നാളെ നിര്‍ബന്ധമായും ജോലിയില്‍ പ്രവേശിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അന്നേ ദിവസം അവധിയിലുള്ള ജീവനക്കാരോടും ഹാജരാകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല നാളെ ജീവനക്കാര്‍ക്ക് അവധിയോ ഹാഫ് ഡേയോ അനുവദിക്കില്ലെന്നും നിര്‍ദ്ദേശത്തിലുണ്ട്. ധനകാര്യ വകുപ്പ് ആണ് ഇത് സംബന്ധിച്ച മെമ്മോ പുറപ്പെടുവിച്ചത്. ജനുവരി ഒന്‍പതിനും മുഴുവന്‍ ജീവനക്കാരും ജോലിക്കെത്തിയിരിക്കണം.വ്യക്തമായ കാരണങ്ങളില്ലാതെ അവധി എടുക്കുന്നവര്‍ക്ക് അന്നേ ദിവസത്തെ സാലറി കുറയ്ക്കുമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha























