കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ജെഎന്‍യു കാംപസില്‍ സന്ദര്‍ശനം നടത്തും

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച സമിതി ഇന്ന് ജെഎന്‍യു കാംപസില്‍ സന്ദര്‍ശനം നടത്തും. ഇവിടെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് സമിതിയുടെ സന്ദര്‍ശനം. വിസി ഡോ. ജഗദീഷ് കുമാറുമായി സമിതി കൂടിക്കാഴ്ച്ച നടത്തും. ജെഎന്‍യുവിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയും സുരക്ഷാ വീഴ്ച്ചയെക്കുറിച്ചുള്ള കാര്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് ആരായുകയും ചെയ്യുമെന്നാണ് വിവരം.
അതേസമയം, സമിതി അംഗങ്ങള്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ നടന്ന അക്രമങ്ങളില്‍ വിസിക്കെതിരെ കടുത്ത വിമര്‍ശനവുമായി സമിതി രംഗത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























