നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി കോടതിയില്‍ നാടകീയ രംഗങ്ങള്‍... നിര്‍ഭയയുടെ അമ്മയുടെ മുന്നില്‍ മകന്റെ പ്രാണനുവേണ്ടി കേണപേക്ഷിച്ച് പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ അമ്മ.... എന്റെ മകള്‍ക്ക് സംഭവിച്ചത് എങ്ങനെ മറക്കാന്‍ കഴിയുമെന്ന് നിര്‍ഭയയുടെ അമ്മ, നിശബ്ദരായിരിക്കാന്‍ കേസ് പരിഗണിച്ച ജഡ്ജി

നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ഡല്‍ഹി കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ മാതാവിന് അടുത്തെത്തി തന്റെ മകനോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. നിര്‍ഭയയുടെ അമ്മയുടെ സാരിയില്‍ പിടിച്ചായിരുന്നു അപേക്ഷ.
എന്നാല്‍, തനിക്ക് ഒരു മകളുണ്ടായിരുന്നെന്നും അവള്‍ക്ക് സംഭവിച്ചതെന്തെന്ന് അറിയില്ലേയെന്നുമായിരുന്നു മുകേഷ് സിങ്ങിന്റെ അമ്മയോടുള്ള നിര്‍ഭയയുടെ മാതാവിന്റെ മറുചോദ്യം. അതെല്ലാം തനിക്ക് എങ്ങനെ മറക്കാന്‍ കഴിയുമെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു. ഇതിനിടെ ഇരുവരോടും നിശബ്ദരായിരിക്കാന്‍ കേസ് പരിഗണിച്ച ജഡ്ജി ആവശ്യപ്പെട്ടതോടെയാണ് സംഭാഷണം അവസാനിച്ചത്.
മകള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേരെയും തൂക്കിക്കൊല്ലാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രതികള്‍ക്കെതിരെ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് നിര്‍ഭയയുടെ അമ്മ കോടതിയില്‍ ഹരജി നല്‍കിയത്.
https://www.facebook.com/Malayalivartha























