അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആശങ്കയോടെ ലോകം... യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് ഇറാന്‍; എന്തിനും സജ്ജമായി സൈന്യം സുസജ്ജമാണെന്ന് ട്രംപിന്റെ ഭീഷണി!! ഇനി അമേരിക്ക തിരിച്ചടിക്കുമോ എന്ന ആശങ്ക തുടരുന്നു.... വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ചകൾ

അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആശങ്കയോടെ ലോകം. ഇന്ന് പുലര്‍ച്ചെ ഇര്‍ബിലിലെയും ഐന്‍ അല്‍ അസദിലെയും അമേരിക്കയുടെ ഏറ്റവും വലിയ രണ്ടു സൈനിക കേന്ദ്രങ്ങളിലാണ് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഗള്‍ഫിലേക്കും പശ്ചിമേഷ്യന്‍ മേഖലകള്‍ വഴിയുള്ളതുമായ തങ്ങളുടെ പൗരന്മാരുടെ യാത്ര അമേരിക്ക വിലക്കിയതും ആശങ്കയ്ക്ക് കാരണമായി മാറിയിട്ടുണ്ട്. ഇറാന് പിന്നാലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ഇറാന്റെ ആക്രമണം ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. നടന്നതെല്ലാം നല്ല കാര്യങ്ങളാണെന്നും സുസജ്ജമായ ഒരു സൈന്യം തങ്ങള്‍ക്ക് ഉണ്ടെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു. ഇതോടെ അമേരിക്ക തിരിച്ചടിക്കുമോ എന്ന ആശങ്കയിലാണ് ലോകം. വൈറ്റ് ഹൗസില്‍ നിര്‍ണ്ണായക കൂടിക്കാഴ്ചകളും നടക്കുകയാണ്. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. സൈന്യത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി നാന്‍സി പൗലോസും അറിയിച്ചു. നേരത്തേ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് വ്യക്തമാക്കിയ ഇറാന്‍ അടിക്ക് തിരിച്ചടി നല്‍കിയെന്നും എന്നാല്‍ തുറന്ന യുദ്ധത്തില്‍ താല്‍പ്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധമാണ് ലക്ഷ്യമെന്നും സുലൈമാനിയുടെ മരണത്തിനുള്ള പ്രത്യാക്രമണമാണെന്നും ഇറാന്‍ പറയുന്നു. പശ്ചിമേഷ്യയുടെ പ്രത്യേക സാഹചര്യത്തില്‍ 4.5 ശതമാനം ക്രുഡ് ഓയിലിന് വില കൂടി. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഇന്ധനവിലയിലും വര്‍ദ്ധനവുണ്ടാകുമെന്ന് ഉറപ്പായി.
https://www.facebook.com/Malayalivartha