പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ആസാം സന്ദര്‍ശനം റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ആസാം സന്ദര്‍ശനം റദ്ദാക്കി. ഗോഹട്ടിയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഉദ്ഘാടകന്‍ പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ആസാമിലെ നിലവിലെ സാഹചര്യം സുരക്ഷിതമല്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത്. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ആസാമില്‍ എത്തിയാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ദ് ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്യു) ഡിസംബര്‍ അവസാനം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗും പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരണമെന്നും, അദ്ദേഹത്തിനെതിരേ വിമാനത്താവളം മുതല്‍ പ്രതിഷേധക്കാന്‍ കാത്തിരിക്കുകയാണെന്നുമാണ് സുബിന്‍ ഗാര്‍ഗ് പറഞ്ഞത്. ഗോഹട്ടിയില്‍ മഴ തടസപ്പെടുത്തിയ ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി-20 മത്സരത്തിനെത്തിയവരും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha