സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അയിത്തവും അസഹിഷ്ണുതയും സൃഷ്ടിക്കാന്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് തന്നെ നീക്കം നടക്കുന്നതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു

സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ അയിത്തവും അസഹിഷ്ണുതയും സൃഷ്ടിക്കാന്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് തന്നെ നീക്കം നടക്കുന്നതായി ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നമ്മുടെ രാജ്യത്ത് തികഞ്ഞ മതേതര സ്വഭാവം ഉള്ള സ്ഥാപനങ്ങളാണ് സ്‌കൂളുകള്‍. സുഹൃത്തുക്കളായ കുട്ടികള്‍ ഉച്ചഭക്ഷണം ഒരുമിച്ചിരുന്നും പരസ്പ്പരം കൈമാറിയും കഴിക്കുമ്പോള്‍ വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും കഴിക്കുന്നു. അത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കുറേ രക്ഷിതാക്കള്‍ ബംഗാളിലെ സിയാല്‍ദയിലെ ലൊറേറ്റോ ഡേ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചിരിക്കുകയാണ്. രാജ്യത്ത് അസഹിഷ്ണുത എത്രത്തോളം ഉണ്ടെന്നും അത് കുട്ടികളിലും കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നു എന്നതിനും ഉദാഹരണമാണിതെന്ന് ബുദ്ധിജീവികളടക്കം ചൂണ്ടിക്കാണിക്കുന്നു.
പരസ്പര സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും പഠിച്ച് വളരുന്ന കുരുന്ന് മനസ്സുകളില്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി സങ്കുചിത ചിന്തകള്‍ വളര്‍ത്തി വഴിതെറ്റിക്കാനാണ് ചില മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് മറ്റൊരു സ്‌കൂള്‍ പ്രിന്‍സിപ്പലായ ഗിലിയാന്‍ റോസ്‌മേരി ആരോപിച്ചു.
ആഹാരസാധനങ്ങള്‍ കൈമാറുന്നത് കുട്ടികള്‍ക്ക് നമ്മയുള്ളത് കൊണ്ടാണ്. സാഹോദര്യത്തിന്റെ പ്രതീകമായി വേണം അതിനെ കാണാന്‍. ജാതിയും മതവും അസഹിഷ്ണുതയും കുട്ടികളില്‍ കുത്തിനിറയ്ക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഇന്നത്തെ അവസ്ഥയനുസരിച്ച് ഇത് മോശം പ്രവണയതയാണ്. എല്ലാ തരത്തിലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്നും വരുന്നവരെ ഉള്‍ക്കൊള്ളുന്ന പൊതുയിടമാണ് സ്‌കൂളുകള്‍. അതില്ലാതാക്കാനാണ് ജാതി മത ശക്തികള്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
മാതാപിതാക്കളുടെ ജാതിമത ചിന്തകളും രാഷ്ട്രീയ താല്‍പര്യങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് അപകടകരമാണ്. മതേതര ചിന്തകള്‍ വളര്‍ത്തിക്കൊണ്ടുവരാനാണ് ബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വലിയ പാരമ്പര്യവും സംസ്‌കാരവുമുള്ള ബംഗാളിനെ തകര്‍ക്കാനുള്ള ചിലരുടെ നീക്കത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്. മദര്‍തെരേസ സ്ഥാപിച്ച സ്‌കൂളികളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംസ്്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണയക പങ്കാണ് വഹിച്ചിട്ടുള്ളത്. ആ സ്ഥാപനങ്ങളെ ഇല്ലാതാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ കൂടി ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കം നടക്കുന്നതെന്ന് സൂചനയുണ്ട്. ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അവരാണ് ഇതിന് പിന്നിലെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
ആഹാരത്തിന്റെ മാത്രം പ്രശ്‌നമല്ല, മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ട മൂല്യബോധത്തിന്റെയും പാരമ്പര്യത്തിന്റെയും അസഹിഷ്ണുതയുടെയും പാഠങ്ങളാണ്. മാതാപിതാക്കളുടെ സങ്കുചിത ചിന്താഗതിയാണ് ഇതിന് പിന്നിലെന്ന് സിയാല്‍ദയിലെ ലൊറേറ്റോ ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാര്‍ഗ്രറ്റ് കിംഗ് പറഞ്ഞു. ഭക്ഷണത്തിന്റെ പേരിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണവും ഇടപെടലും വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. രബീന്ദ്രനാഥ ടാഗോറിനെയും സ്വാമിവിവേകാനന്ദനെയും പോലെയുള്ള മഹാന്‍മാര്‍ ജനിച്ച മണ്ണിലാണ് ഇത്തരം പുഴുക്കുത്തുകള്‍ തലപൊക്കുന്നത്.
https://www.facebook.com/Malayalivartha