ബോളിവുഡിലെ പല താരങ്ങളും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ജെ.എന്‍.യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി, ദിയാ മിര്‍സയും താപ്‌സി പാനുവും മുംബയില്‍ നടത്തിയ പ്രതിഷേധത്തിന്റെ മുന്‍നിരയിലെത്തി. മുമ്പെങ്ങും ബോളിവുഡില്‍ നിന്ന് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്

ഞായറാഴ്ച രാത്രി ജെ.എന്‍.യു ക്യാമ്പസില്‍ മുഖംമൂടി ധരിച്ച് ഇരുളിന്റെ മറവില്‍ വിദ്യാര്‍ത്ഥിനികളെ അടക്കം വാളും കമ്പിയും ഒക്കെ ഉപയോഗിച്ച് ആക്രമി്ചച സംഭവത്തില്‍ ആദ്യം പ്രതികരണവുമായി എത്തിയ സിനിമാ താരം മഞ്ജുവാര്യരായിരുന്നു. സാധാരണ ഇത്തരം സംഭവങ്ങളില്‍ മൗനംപാലിക്കുകയാണ് പതിവെങ്കിലും ചോരയൊലിപ്പിച്ച മുഖവുമായി വിദ്യാര്‍ത്ഥികള്‍ ജീവനുംകൊണ്ട് ഓടുന്നത് ടി.വിയില്‍ കണ്ട് ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല- എന്ന് മഞ്ജു തുറന്നടിച്ചതോടെ കേരളത്തിലെ ബി.ജെ.പിയും എ.ബി.വി.പിയും വെട്ടിലായി.
ആക്രമണത്തിന് പിന്നില്‍ എ.ബി.വി.പി അല്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷവും കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ മഞ്ജുവാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടര്‍ന്നു. എ.ബി.വി.പിക്കെതിരെ മഞ്ജുവാര്യര്‍ തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ യാതൊന്നും പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് അവര്‍ക്കെതിരെ മോശമായ കമന്റുകള്‍ ഇട്ടതെന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണല്ലോ? ജാമിയയിലെ സമരത്തിന് പിന്തുണയുമായി എത്തിയ പൃഥ്വിരാജിനെയും പാര്‍വതി തെരുവോത്തിനെയും വിമര്‍ശിക്കാനെത്തിയ ശോഭാസുരേന്ദ്രന്‍ പക്ഷെ, മഞ്ജുവാര്യര്‍ക്കെതിരെ ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമായി. മഞ്ജുവിന് പിന്നാലെ നിവിന്‍ പോളിയും ടൊവീനോ തോമസും അടക്കമുള്ള യുവതാരങ്ങളും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി.
വൈകുന്നേരത്തോടെയാണ് ജെ.എന്‍.യു ക്യാമ്പസിലെത്തി ദീപികാ പാദുക്കോണ്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ പിന്തുണ അറിയിച്ച് എത്തിയത്. വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചില്ലെങ്കിലും 15 മിനിറ്റോളം അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. അതോടെ ബോളിവുഡിലെ പല താരങ്ങളും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ജെ.എന്‍.യു ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ദിയാ മിര്‍സയും താപ്‌സി പാനുവും മുംബയില്‍ നടത്തിയ പ്രതിഷേധത്തിന്റെ മുന്‍നിരയിലെത്തി. മുമ്പെങ്ങും ബോളിവുഡില്‍ നിന്ന് ഇത്തരത്തിലൊരു പ്രതിഷേധം ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ നടുക്കിയ സംഭവമായിട്ടും തങ്ങളുടെ അഭിപ്രായം പറയാനോ, പ്രതിഷേധം രേഖപ്പെടുത്താനോ മലയാളത്തിലെ മുന്‍നിര നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും തയ്യാറാകാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധമാണ് തുടരുന്നത്. ബ്‌ളോഗേട്ടന്റെ കൈ ഒടിഞ്ഞിരിക്കുകയാണോ, പഴശ്ശിരാജാവായ മമ്മൂട്ടി പഴം രാജാവായോ തുടങ്ങിയ പരിഹാസങ്ങളും പലരും നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ഒരുമാസം കഴിഞ്ഞിട്ടും ആ ഊര്‍ജ്ജം ചോര്‍ന്ന് പോയില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഇത്രയും വലിയ അക്രമം നടന്നിട്ടും അപലപിക്കാതിരിക്കുന്നത് ശരയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. മോഹന്‍ലാലല്ല, അദ്ദേഹത്തെ ചുമക്കുന്ന നമ്മളെയൊക്കെയാണ് നാറുന്നതെന്ന് പ്രശസ്ത സിനിമാ നിരൂപകനായ വി.കെ ജോസഫ് പറയുന്നു. അതേ അതാണ് ശരി...
https://www.facebook.com/Malayalivartha