ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം.... രണ്ടു നാട്ടുകാര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. രണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ ഹബക് മേഖലയില്‍ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്.
ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് റോഡരികില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രദേശം കനത്ത പൊലീസ് വലയത്തിലാണെന്നും പരിശോധന നടത്തിയതായും കാഷ്മീര്‍ പോലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha