ജമ്മു കശ്മീരില്‍ ഹിമപാതത്തെ തുടര്‍ന്ന് സൈനിക പോര്‍ട്ടര്‍ മരിച്ചു... മൂന്ന് പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ഹിമപാതത്തെ തുടര്‍ന്ന് സൈനിക പോര്‍ട്ടര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചെല്ല ഗ്രാമത്തിലെ താമസിച്ചു വരുന്ന സര്‍ഗാര്‍ ഇക്ബാല്‍ ആണ് മരിച്ചത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ദോഡ ശങ്ക് ഫോര്‍വേഡ് പോസ്റ്റിന് സമീപമായിരുന്നു അപകടം ഉണ്ടായത് .അപകടത്തില്‍ പരിക്കേറ്റവരെ മണ്ഡിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചെല്ല ഗ്രാമത്തില്‍ നിന്നുള്ള ഐജാസിന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്.
സമീപത്തെ സൈനിക പോസ്റ്റുകളില്‍ നിന്നും വീടുകളിലേക്ക് പോകുകയായിരുന്നു നാല് പേരും. ഇതിനിടെയാണ് അപകടം ഉണ്ടായത്. അപകടവിവരം അറിഞ്ഞ ഉടനെ സൈനികര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.
"
https://www.facebook.com/Malayalivartha