വിസിയെ പുറത്താക്കുക, ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വിസിയെ പുറത്താക്കുക, ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. സി.പി.ഐ നേതാവ് കനയ്യ കുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിനെത്തും. ഇതിനിടെ സര്‍വകലാശാല സന്ദര്‍ശിച്ച കോണ്‍ഗ്രസ് വസ്തുത അന്വേഷണ സമിതി ഇന്ന് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.പൗരമാര്‍ച്ച് എന്ന പേരിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത് .
വിസിയെ ഒഴിവാക്കുക, ഫീസ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എച്ച്.ആര്‍.ഡി മാര്‍ച്ച് . വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജെ.എന്‍.യു അധ്യാപക സംഘടനയും എത്തും. ജാമിയ, ഡിയു വിദ്യാര്‍ത്ഥികളും മാര്‍ച്ചില്‍ പങ്കെടുക്കും
"
https://www.facebook.com/Malayalivartha