ബൂട്ടിട്ടുകൊണ്ട് യുവാവിന്റെ മുഖത്ത് കയറിനിന്ന് മര്‍ദിക്കുന്ന യു പി പോലീസിന്റെ ദൃശ്യങ്ങള്‍

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് വിവാദത്തിലായ യുപി പോലീസിന് വീണ്ടും നാണക്കേട്. ഡിയോറിയയിലെ മാഹെന്‍ ഗ്രാമത്തില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പോലീസ് സ്റ്റേഷനില്‍ എത്തിച്ച സുമിത് ഗോസ്വാമി എന്നയാളെ ബെല്‍റ്റ് കൊണ്ട് ക്രൂരമായി അടിച്ചു. നിലത്തുവീണ ഇയാളുടെ മുഖത്ത് ബൂട്ടിട്ടുകൊണ്ട് കയറിനിന്ന് രണ്ടു കാലുകളും ഭിത്തിയോട് ചേര്‍ത്തുവച്ച ശേഷം മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സുമിതിനെ മര്‍ദിച്ച മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ യുപി പോലീസ് വീണ്ടും പ്രതിരോധത്തിലായി.
https://www.facebook.com/Malayalivartha