ഗാനഗന്ധർവ്വന് മോദിയുടെ സ്നേഹം; കെ ജെ യേശുദാസിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിന് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യേശുദാസിന്റെ എണ്‍പതാം പിറന്നാളില്‍ സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റെ സംഗീതമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതം ഏറ്റെടുക്കാന്‍ കാരണം ഇതാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. യേശുദാസിന് ആയുരാരോഗ്യം നേരുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു.
എണ്‍പതിന്റെ നിറവിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി തുടരുന്ന പതിവ് യേശുദാസ് തെറ്റിക്കുന്നില്ല, പതിവു പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് ജന്മദിനം ആഘോഷിക്കുന്നത്. ക്ഷേത്രത്തില്‍ യേശുദാസ് ഇന്ന് ഗാനാര്‍ച്ചന നടത്തും.
സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട്‌കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം. ഇരുപത്തി രണ്ടാം വയസിലാണ് ‘കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലൂടെ ‘ജാതിഭേദം മതദ്വേഷം…’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയത്. പിന്നീടിങ്ങോട്ട് 59 വര്‍ഷം നീണ്ട സംഗീത യാത്രയില്‍ പാടിത്തീര്‍ത്തത് എഴുപതിനായിരത്തിലേറെ ഗാനങ്ങള്‍.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha