ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകൾ വിനീതയെ രാവിലെ ബൈക്കിൽ സ്‌കൂളിൽ കൊണ്ടുപോകാനും തിരികെ കൂട്ടികൊണ്ട് വരാനും ഇനി അച്ഛനില്ല; യാഥാർത്ഥ്യത്തോട് പൊരുത്തപെടാനാകാതെ ഒരു കുടുംബം; കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐയുടെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം അനുവദിച്ചു

കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ വെടിയേറ്റ് മരിച്ച എ.എസ്.ഐ വിൽസണ് ഒരു കോടി രൂപ സർക്കാർ സഹായധനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സർക്കാർ ഉറപ്പ് നൽകി. ജോലിയിൽ നിന്ന് വിരമിക്കാൻ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എ.എസ്.ഐ വിൽസൺ ചെക്ക് പോസ്റ്റിൽ വെടിയേറ്റ് മരിച്ചത്.
മാർത്താണ്ഡം പരിത്തിവിളയിൽ യേശുദാസിന്റെ മകനാണ്. ഏഞ്ചൽ മേരിയാണ് ഭാര്യ. മൂത്തമകൾ റെനീജ വിവാഹിതയാണ്. ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകൾ വിനീതയെ രാവിലെ ബൈക്കിൽ സ്‌കൂളിൽ കൊണ്ട് പോകുന്നതും തിരികെ കൂട്ടികൊണ്ട് വരുന്നതും വിൽസനായിരുന്നു.
തമിഴ്നാട് പൊലീസിൽ സ്‌പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടിയ വിൽസന് മുപ്പത് വർഷത്തോളം സർവീസുണ്ട് . രണ്ട് വർഷം മുമ്പ് പ്രൊമോഷനെ തുടർന്ന് കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ സ്‌പെഷ്യൽ എസ്.ഐയായി . കഴിഞ്ഞ നവംബറിൽ മാർത്താണ്ഡത്ത് ബൈക്കപകടത്തിൽ തലക്ക് പരിക്കേറ്റ വിൽസൻ 15 ദിവസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് വീണ്ടും ജോലിക്കെത്തിയത്. എ.എസ്.ഐ വിൽസന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് മാർത്താണ്ഡത്ത് ദേശീയ പാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചിരുന്നു.
അതേസമയം, കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ പാലക്കാട് കസ്റ്റഡിയിൽ. വർഷങ്ങളായി പാലക്കാട് സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യിൽ അബൂ ഹനീഫയുടെ മകൻ അബ്ദുൽ ഷെമീം (25), മുഹമ്മദ് യൂസഫിന്റെ മകൻ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എ.എസ്.ഐ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികളെ വെട്ടിലാക്കിയത് സമീപത്തെ മുസ്ലീം പള്ളി. ചെക്ക് പോസ്റ്റിനടുത്തുള്ള മുസ്ളിം പള്ളിയിലെ സി.സി ടിവിയില്‍ രണ്ട് പ്രതികളുടെ ചിത്രം പതിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചത്. എ.എസ്.ഐ.യെ വെടിവെച്ചു കൊന്നത് തീവ്രവാദി സംഘത്തെ അറസ്റ്റ് ചെയ്തതിന്റെ പകപോക്കലാണെന്നാണ് പോലീസ് നിഗമനം.
ചെക്ക് പോസ്റ്റിലെത്തിയ പ്രതികള്‍ വിദേശനിര്‍മ്മിത പിസ്റ്റളില്‍നിന്ന് നാലുതവണ വെടിയുതിര്‍ത്തു. ഇതില്‍ രണ്ടെണ്ണം വില്‍സണ്‍ന്റെ കഴുത്തിലും ഒരെണ്ണം വയറിലുമാണ് കൊണ്ടത്. ഒരെണ്ണം ഉന്നം തെറ്റി പാഞ്ഞു. വെടിയേറ്റ വില്‍സണ്‍ ശബ്ദം പോലുമുണ്ടാക്കാനാവാതെ മറിഞ്ഞുവീണു. വെടിയൊച്ച കേട്ട് ആളുകളെത്തുന്നത് മനസിലാക്കിയാണ് പ്രതികള്‍ പള്ളിപ്പറമ്ബിലേക്ക് ഓടിക്കയറിയത്. പള്ളിയിലെ സി.സി.ടിവി ഇല്ലായിരുന്നെങ്കില്‍ അക്രമികളെക്കുറിച്ച് സൂചന ലഭിക്കില്ലായിരുന്നു. മണല്‍ മാഫിയയാണ് കൊലയ്ക്കുപിന്നിലെന്ന് കരുതി പൊലീസ് അന്വേഷണം വഴിമാറി പോകുമായിരുന്നു.
അതേസമയം, തിരുച്ചന്തൂരില്‍ പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോള്‍ ഭീകരവാദ കേസന്വേഷിക്കുന്ന സ്ക്വാഡില്‍ വില്‍സണുണ്ടായിരുന്നു. ഭീകരവാദ കേസ് അന്വേഷിക്കുന്നവര്‍ക്കുള്ള താക്കീതു കൂടിയായാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളില്‍ അപൂര്‍വമായ തോക്കുപയോഗിച്ചുള്ള ആക്രമണത്തെ പൊലീസ് ആശങ്കയോടെയാണ് കാണുന്നത്.
തക്കല തിരുവിതാംകോട് അടുപ്പുവിള പാര്‍ത്ത തെരുവില്‍ അബ്ദുള്‍ ഷമീം (25), നാഗര്‍കോവില്‍ സ്വദേശി തൗഫീക്ക് (27) എന്നിവരാണ് പ്രതികളെന്നു തമിഴ്‌നാട് പോലീസ് തിരിച്ചറിഞ്ഞിരുന്നു. സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്ന തീവ്രവാദി സംഘടനയിലെ മൂന്നുപേരെ ചെന്നൈ പോലീസ് നേരത്തേ ബെംഗളൂരുവില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. ചെന്നൈയില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ തിരുവള്ളുവര്‍ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ സമീം. രണ്ട് വര്‍ഷംമുന്‍പ് കന്യാകുമാരിയില്‍ ബി.ജെ.പി യുടെ മുതിര്‍ന്ന നേതാവ് എം.ആര്‍.ഗാന്ധിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് തൗഫീഖ്.
പ്രതികള്‍ ആയുധം ഉപയോഗിക്കുന്നതില്‍ വിദഗ്ധപരിശീലനം നേടിയവരാണെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി. ആക്രമണം നടത്തുന്നതിനായി സ്ഥലം തിരഞ്ഞെടുക്കുന്നതിനുമുമ്ബ് പ്രദേശത്തെക്കുറിച്ച് വ്യക്തമായി സംഘം പഠിച്ചിരുന്നതായും തമിഴ്നാട് പോലീസ് പറഞ്ഞു. പോലീസ് ഡ്യൂട്ടിയുള്ള സ്ഥലങ്ങളും ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ഒഴിവാക്കിയാണ് സംഘം എത്തിയതും മടങ്ങിയതും. കളിയിക്കാവിളയില്‍ ഏറെ തിരക്കുള്ള റോഡിലാണ് ആക്രമണം നടന്ന ചെക്പോസ്റ്റ്. രാത്രിയില്‍ ഒന്‍പതരയെങ്കിലും കഴിഞ്ഞാണ് ഇവിടെ ജനസഞ്ചാരം കുറയാറ്. പ്രതികള്‍ രക്ഷപ്പെട്ട ആരാധനാലയവും ഒന്‍പതുമണിയോടെയാണ് വിജനമാകാറ്.
സംഭവത്തിനുമുമ്ബുതന്നെ പ്രതികള്‍ സമീപത്തെ ആരാധനാലയത്തിന്റെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്നത് സുരക്ഷാക്യാമറാ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആരാധനാലയത്തില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവര്‍ വെടിവെച്ചത്. ചെക്പോസ്റ്റിനുമുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന വില്‍സന്റെ ശരീരത്തിലൂടെ മൂന്നു ഉണ്ടകളും തുളച്ച് പുറത്തേക്കുപോയ നിലയിലാണ് കണ്ടെത്തിയത്.
തീവ്രവാദി സംഘടനാംഗങ്ങള്‍ കേരളത്തിലെത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ തീവ്രമതസംഘടനയിലെ അംഗങ്ങള്‍ കന്യാകുമാരി, തിരുവനന്തപുരം ജില്ലകള്‍ ലക്ഷ്യംവെക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവരില്‍ നാലുപേരെക്കുറിച്ചുമാത്രമേ വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ലഭ്യമല്ലാതിരുന്ന മറ്റുരണ്ടുപേര്‍ കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ടവര്‍തന്നെയാണ് അവരെന്നാണ് സൂചന. ഇവരുടെ ചിത്രം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വിവിധ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കളിയിക്കാവിള സംഭവത്തിനുപിന്നാലെ തിരുനെല്‍വേലിയിലെ ഒരുസ്‌ഫോടനക്കേസില്‍ മുമ്ബ് പ്രതിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ ഒരാളെയും പോലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇവര്‍ തീവ്രവാദ സ്വഭാവത്തിലുള്ള സംഘടനയിലെ അംഗങ്ങളായതിനാല്‍ എന്‍.ഐ.എ.യും അന്വേഷണം നടത്തും. സംഘടനയുടെ പേര് തമിഴ്നാട് പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha