ഹോസ്റ്റലില്‍ അക്രമം നടത്തിയത് ഐഷി ഘോഷും കൂട്ടരും'; ജനുവരി അഞ്ചിന് ജെ.എന്‍.യു കാമ്ബസില്‍ അക്രമം നടത്തിയത് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന്‍റെ നേതൃത്വത്തിലെന്ന് ഡല്‍ഹി പൊലീസ്

ജനുവരി അഞ്ചിന് ജെ.എന്‍.യു കാമ്ബസില്‍ അക്രമം നടത്തിയത് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിന്‍റെ നേതൃത്വത്തിലെന്ന് ഡല്‍ഹി പൊലീസ്. അക്രമത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്. ഒമ്ബതുപേരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരാണ്. യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷും അക്രമികളുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് എബിവിപി പ്രവര്‍ത്തകരുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ്, എം.എ കൊറിയന്‍ വിദ്യാര്‍ഥി വികാസ് പട്ടേല്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി പങ്കജ് മിശ്ര, മുന്‍ വിദ്യാര്‍ഥി ചുന്‍ചുന്‍ കുമാര്‍, ഗവേഷക വിദ്യാര്‍ഥി യോഗേന്ദ്ര ഭരദ്വാജ്, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥി ഡോലന്‍ സാമന്ത, സുചേത തലൂദ്കര്‍, ലാംഗ്വേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിലെ പ്രിയ രഞ്ജന്‍, വാസ്കര്‍ വിജയ് എന്നിവരെയാണ് പൊലീസ് അക്രമസംഭവങ്ങളില്‍പ്രതി ചേര്‍ത്തത്.
അക്രമങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനും പങ്കുണ്ടെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. പെരിയാര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം അക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍വര്‍ റൂമില്‍ അക്രമം നടത്തിയതും ഇടതു പ്രവര്‍ത്തകരാണെന്ന് ഡല്‍ഹി പൊലീസ് പിആര്‍ഒ ജോയി തിര്‍കെ പറഞ്ഞു.
സെമസ്റ്റര്‍ പരീക്ഷകള്‍ക്കായി നിരവധി വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യാനെത്തിയിരുന്നു. പക്ഷേ വിദ്യാര്‍ത്ഥി യൂണിയനിലെ എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, എഐഎസ്‌എ, ഡിഎസ്‌എഫ് അംഗങ്ങള്‍ ഇതിന് എതിരായിരുന്നുവെന്ന് പൊലീസ് പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, ക്യാമ്ബസില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ജനുവരി നാലിന് നടന്ന സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് കേസ്. അക്രമകളില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാതെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത പൊലീസ് നടപടിക്ക് നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേസമയം ജെഎൻയുവിലെ ഫീസ് വര്‍ധവനവ് പിന്‍വലിക്കണമെന്നതടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികൾക്ക് ഉറപ്പുനൽകി. ഇതോടെ സര്‍വകലാശാലയിൽ മൂന്ന് മാസമായി നടത്തിവരുന്ന സമരങ്ങള്‍ക്ക് അവസാനമാകുമെന്നാണ് പ്രതീക്ഷ. ഹോസ്റ്റൽ ഫീസ് വര്‍ധനയും സംഘര്‍ഷങ്ങളും മൂലം ക്ലാസുകൾ തടസ്സപ്പെട്ട ജെഎൻയുവിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനഃരാരംഭിക്കുമെന്ന് വൈസ് ചാൻസലര്‍ ജഗദീഷ് കുമാര്‍ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha