ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ മേധാവി ചന്ദാ കൊച്ചാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മുംബൈയിലെ അപാര്‍ട്ട്‌മെന്റ് അടക്കം 78 കോടി രൂപയുടെ സ്വത്തുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് .വീഡിയോകോണ്‍ വായ്പാ അഴിമതിക്കേസിലെ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. വീഡിയോകോണ്‍ വായ്പാ അഴിമതിക്കേസിനെ തുടര്‍ന്ന് ചന്ദാ കൊച്ചാറിന്റേയും ഭര്‍ത്താവ് ദീപക് കൊച്ചാറിന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. 2019 ജനുവരിയിലാണ് കേസ് ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha