ട്രെയിനില്‍ മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍... ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം തൂങ്ങിനിക്കുന്ന നിലയില്‍ കണ്ടെത്തിയത്

ട്രെയിനില്‍ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ഝാന്‍സി കാണ്‍പൂര്‍ പാസഞ്ചര്‍ ട്രെയിനിനുള്ളിലെ ആളൊഴിഞ്ഞ കംപാര്‍ട്ട്മെന്റില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ ബേട്ടൂല്‍ ജില്ലയില്‍ നിന്നുള്ള ജെയ്സിംഗ് എന്നയാളാണിതെന്ന് ഉയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ടിക്കറ്റില്‍ നിന്നും വ്യക്തമായി പോലീസ് വെളിപ്പെടുത്തി. ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് മൃതദേഹം തൂങ്ങിനിക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന യാത്രക്കാരനാണ് വണ്ടിക്കകത്ത് സീലിങ് ഫാനില്‍ ഒരാള്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് റെയില്‍വെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
]
"
https://www.facebook.com/Malayalivartha