കരുത്തോടെ മുന്നോട്ട്.... പൗരത്വ നിയമം നടപ്പിലാക്കാന്‍ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ മതേതരത്വം തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമായുള്ള ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന നിലപാടില്‍ രാജ്യത്തെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടെടുത്തിരിക്കെ കോടതി വിധിക്കുപോലും കാത്തു നില്‍ക്കാതെ നിയമം പ്രാബല്യത്തിലാക്കി , രാഷ്ട്രീയ എതിരാളികളെ തേച്ചൊടിച്ച് പൗരത്വ നിയമം നിലവില്‍ വന്നു

പൗരത്വ നിയമം നടപ്പിലാക്കാന്‍ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍ , ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം. ചട്ടം രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നതാണ്.
രാജ്യത്തെ മതേതരത്വം തകര്‍ക്കാനുള്ള ബി.ജെ.പി ശ്രമത്തിന്റെ ഭാഗമായുള്ള ദേശീയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന നിലപാടില്‍ രാജ്യത്തെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ നിലപാടെടുത്തിരിക്കെ കോടതി വിധിക്കുപോലും കാത്തു നില്‍ക്കാതെ നിയമം പ്രാബല്യത്തിലാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെ.എന്‍.യു അതിക്രമത്തിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു. ചെന്നൈ കേന്ദ്രീകരിച്ച് നടക്കുന്ന സമരങ്ങളില്‍ വിദ്യാര്‍ഥികളാണ് ഏറിയ പങ്കും. വള്ളുവര്‍കോട്ടം കേന്ദ്രീകരിച്ചാണ് വിവിധ രാഷ്ട്രീയകക്ഷികളുടെയും വിദ്യാര്‍ഥി കൂട്ടായ്മകളുടെയും പ്രതിഷേധം നടക്കുന്നത്. മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്. മോഡിയും ഷായും കേട്ടോളൂ, ഭരണഘടനയും ജനാധിപത്യവും ഞങ്ങള്‍ സംരക്ഷിക്കും'- എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐ എം അസമില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങള്‍ ഒന്നാകെ തെരുവിലിറങ്ങും എന്ന് പറഞ്ഞിറങ്ങിയ പ്രതിപക്ഷ ഐക്യം ഇക്കഴിഞ്ഞ ദിവസം പൊളിഞ്ഞു. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രധിഷേധമുണ്ടായത് കേരളത്തിലും, ബംഗാളിലും. ആസ്സാമിലും. ദില്ലിയില്‍ ജെ എന്‍ യു വില്‍ സമരം ആളിക്കത്തിച്ചതിനു പിന്നില്‍ മലയാളികളാണെന്ന് ബി ജെ പി.
മഹാരാഷ്ട്രയില്‍ ശിവസേന പിന്നോക്കം മാറി, മമതയും കോണ്‍ഗ്രസ്സും തമ്മില്‍ ആശയ ഐക്യം ഇല്ലാതായി. സി പി എമ്മിന്റെ തന്‍പിടുത്തം മമതക്കു ദഹിച്ചില്ല. ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിയമം നടപ്പില്‍ വരുത്തില്ല എന്ന് ഒരു വിഭാഗം നിലപാടെടുത്തു.
അതേസമയം പൗരത്വ വിഷയം യൂണിയന്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനു മുന്‍പ് തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഇതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പൗരത്വ നിയമം തങ്ങളുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതില്‍ ഏറ്റവും ശക്തമായ നിലപാട് പിണറായി വിജയന്റേതായിരുന്നു.
എന്നാല്‍ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു നിയമം നടപ്പാക്കാതിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ലെന്ന് ആഭ്യന്തരവകുപ്പു തന്നെ വ്യക്തമാക്കിയിരുന്നു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലാണ് മൂന്ന് ലിസ്റ്റുകളെ കുറിച്ചും പ്രതിപാദിക്കുന്നത്. സ്റ്റേറ്റ്, കണ്‍കറന്റ് ലിസ്റ്റുകളില്‍ സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാമെങ്കിലും യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധം, വിദേശകാര്യം, റെയില്‍വേ, പ്രകൃതിവല്‍ക്കരണം, പൗരത്വം ഉള്‍പ്പെടെ 97 ഇനങ്ങളാണ് യൂണിയന്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.mഎല്ലാ എതിര്‍പ്പുകളെയും നിഷ്പ്രഭമാക്കി നിയമം നടപ്പിലാക്കി. അമിത് ഷാ കരുത്ത് കാട്ടുന്നു.
https://www.facebook.com/Malayalivartha