വിവാഹേതര ബന്ധം എതിർത്തു; അമ്മായിയമ്മയോട് മരുമകളുടെ ക്രൂരത; പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

മരുമകളുടെ വിവാഹേതര ബന്ധം കണ്ടു പിടിച്ച അമ്മായിയമ്മ നേരിടേണ്ടി വന്നത് ക്രൂര വധം. മരുമകൾ അതി ക്രൂരമായി അമ്മായിയമ്മയെ കൊന്നു. വിവാഹേതര ബന്ധം എതിര്‍ത്ത ഭര്‍തൃമാതാവിനെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നു. രാജസ്ഥാനിലെ ജുംജുനു ജില്ലയിലാണ് ഈ അതി ക്രൂരമായ കൊലപാതകം നടന്നത്. ജയ്പുര്‍ സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. 2018 ലായിരുന്നു യുവതിയും കൊല്ലപ്പെട്ട സ്ത്രീയുടെ മകനും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഭര്‍ത്താവ് സൈന്യത്തിലായതിനാല്‍ യുവതിയും ഭര്‍തൃമാതാവും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.
എന്നാൽ ഭർത്താവ് ഇല്ലാത്ത സമയം യുവതി മറ്റൊരാളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് അമ്മായിഅമ്മ കണ്ടുപിടിച്ചു . ഇതോടെ ഇവര്‍ യുവതിയെ നിരീക്ഷിക്കാന്‍ തുടങ്ങി. തുടര്‍ന്ന് യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍തൃമാതാവ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു . ഇതില്‍ ദേഷ്യം വന്ന യുവതി കാമുകനൊപ്പം ചേർന്ന് അയാളുടെ സഹായത്തോടെ തന്നെ ഭര്‍തൃമാതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു . എന്നാൽ ഇവരുടെ മരണത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആദ്യം സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് സംശയം തോന്നുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു ചെയ്തത്. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയ്ക്കും കാമുകനും എതിരായി വ്യക്തമായ തെളിവു കിട്ടിയിരുന്നു.തെളിവുകൾ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha