പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ബംഗ്ലാദേശിന്റെ പ്രതിഷേധം... ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷഹരിയാര്‍ ആലം ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും ബംഗ്ലാദേശിന്റെ പ്രതിഷേധം. ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷഹരിയാര്‍ ആലം ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഷഹരിയാര്‍ പങ്കെടുക്കേണ്ടിയിരുന്നത്. 30 ദിവസത്തിനിടെ നാലാം തവണയാണ് ബംഗ്ലാദേശ് മന്ത്രിമാര്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നത്.
ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് അയല്‍രാജ്യത്തെ ചൊടിപ്പിച്ചത്. ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമ???നും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാനും നേരത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. അമിത് ഷായുടെ പ്രസ്താവനക്കെതിരെ അബ്ദുല്‍ മോമന്‍ രൂക്ഷ പ്രതികരണമാണ് നടത്തിയത്.
https://www.facebook.com/Malayalivartha






















