ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ്

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 37 പേരെ തിരിച്ചറിഞ്ഞതായി പോലീസ്. 'യൂണിറ്റി എഗനിസ്റ്റ് ലെഫ്റ്റ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.
തിരിച്ചറിഞ്ഞവരില്‍ പത്ത് പേര്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ അല്ലെന്നും പോലീസ് പറഞ്ഞു. കാന്പസിനുള്ളില്‍ അക്രമം നടത്തിയ മുഖംമൂടി ധരിച്ച സംഘത്തിലെ ചിലരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ജനുവരി അഞ്ചിന് സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മുഖംമൂടി ധരിച്ച ഒരു കൂട്ടം ആളുകള്‍ ഹോസ്റ്റലില്‍ സംഘടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു.
https://www.facebook.com/Malayalivartha






















