വിലക്കുകള്‍ നിഷ്പ്രഭമാക്കി ബിബിസി വിവാദ അഭിമുഖം സംപ്രേക്ഷണം ചെയ്തു

ഇന്ത്യ ഉയര്‍ത്തിയേക്കാവുന്ന തടസ്സം മുന്നില്‍ക്കണ്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗുമായുളള അഭിമുഖം ഉള്‍പ്പെട്ട ഡോക്യുമെന്ററി ബിബിസി നിശ്ചയിച്ചതിലും നേരത്തെ സംപ്രേക്ഷണം ചെയ്തു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വെളുപ്പിന് മൂന്ന് മണിക്കാണ് \'ഇന്ത്യന്‍ ഡോട്ടര്‍\' (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്.
ബിബിസി ഫോര്‍ എന്ന ചാനലില്‍ എട്ട് മിനിറ്റു നേരമായിരുന്നു സംപ്രേക്ഷണം. നേരത്തെ അന്താരാഷ്ട്ര വനിതാദിനമായ മെയ് എട്ടിന് സംപ്രേക്ഷണം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇന്ത്യയില്‍ ലഭ്യമായില്ല. മറ്റുരാജ്യങ്ങളിലും നിര്‍ഭയയെ അപമാനിക്കുന്ന തരത്തിലുളള സംഭാഷണങ്ങള്‍ അടങ്ങിയ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത് തടയാന്‍ ഇന്ത്യ ശ്രമം നടത്തുമെന്ന് ഉറപ്പായപ്പോഴാണ് ബിബിസി അത് നേരത്തേ സംപ്രേക്ഷണം ചെയ്തത്.
ലെസ്ലി ഉദിന്‍ എന്ന സംവിധായികയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























