വഞ്ചനയെന്ന് സംശയം; ലിവിങ് ടുഗെതര്‍ പങ്കാളിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ച് അന്‍പതുകാരന്‍; ഒളിവിലായ പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു

സംശയ രോഗം മൂലം ലിവിങ് ടുഗതർ പങ്കാളിയായ മുപ്പതുകാരിയുടെ മേൽ അൻപതുകാരൻ തിളച്ച വെള്ളമൊഴിച്ചു. ഇയാളിപ്പോൾ ഒളിവിലാണ്. ഒപ്പം താമസിക്കുന്ന യുവതി വഞ്ചിച്ചുവെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂരമായ നടപടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്.
സൂരജ് പ്രഭുദയാല്‍ യാദവ് എന്ന അന്‍പതുകാരനും മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശിയായ യുവതിയും നിര്‍മാണ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മാണം ആരംഭിച്ചതിന് ശേഷം ഇവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് യാദവിന് സംശയം തോന്നി തുടങ്ങിയിരുന്നു. ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ച രൂക്ഷമായ വാക്ക് തർക്കവുമുണ്ടായി. തുടർന്ന് താമസ സ്ഥലത്തു നിന്നും ഇറങ്ങിപ്പോയ ഇയാൾ വൈകുന്നേരം തിരിച്ചെത്തി യുവതിയുടെ മേൽ തിളച്ച ചൂട് വെള്ളം ഒഴിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യാദവിനായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗുരുതരമായ മുറിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് യാദവിനെതിരെ കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha