നിർഭയ കേസ് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി വിധി പറയുന്നതിനായിത് നീട്ടി; പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ സമർപ്പിച്ച ഹർജിയാണ് നീട്ടിയത്

നിർഭയ കേസ് പ്രതികളുടെ മരണ വാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി വിധി പറയുന്നതിനായിത് നീട്ടി. എന്നാൽ ഈ കാര്യത്തിൽ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നത് ധാർഷ്ട്യമാണെന്ന് സോളിസിറ്റർ ജനറൽ ഇന്ന് കോടതിയിൽ വാദിക്കുകയുണ്ടായി . രാഷ്ട്രപതി ദയാഹർജികൾ തള്ളിയതും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
നിയമപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യത്തിലായിരുന്നു ഇന്ന് പ്രധാനമായും വാദംകേട്ടത്. ഒരിക്കൽ സുപ്രീം കോടതി തീർപ്പു കൽപ്പിച്ച കേസിൽ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിൽ തടസമില്ലെന്നും സോളിസിറ്റർ ജനറൽ വാദിക്കുകയുണ്ടായി . പ്രതികൾ ഏഴ് വർഷമായി നീതിന്യായ സംവിധാനത്തെ മുൻ നിർത്തി രാജ്യത്തിൻ്റെ ക്ഷമ നശിപ്പിക്കുകയാണെന്നും നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും തുഷാർ മെഹ്ത്ത ചൂണ്ടിക്കാട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha