കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍; ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി തലയറുത്തെടുത്ത് യുവാവിന്റെ ചുറ്റല്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ബഹാദൂര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. 30കാരനായ അഖിലേഷ് റാവത്താണ് ഭാര്യയുടെ അറുത്തെടുത്ത തലയും കൈയില്‍പിടിച്ച് ഗ്രാമം ചുറ്റിയത്. പോലീസ് പിടികൂടാനെത്തിയപ്പോള്‍ ദേശീയഗാനം ആലപിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ 'ഭാരത് മാതാ കീ ജയ്' എന്ന് മുദ്രാവാക്യം വിളിച്ച് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് മല്‍പ്പിടിത്തത്തിന് ശേഷമാണ് പോലീസ് യുവതിയുടെ തല പിടിച്ചുവാങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ്പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു. അറുത്തെടുത്ത തലയുമായി ഇയാള്‍ പോവുന്നതുകണ്ട് പരിഭ്രാന്തിയിലായ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. കേസെടുത്തെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും എസ്പി വ്യക്തമാക്കി.
https://www.facebook.com/Malayalivartha