എതിര്‍ക്കുന്നവരെ വെടിവച്ച് കൊല്ലുക; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

എതിര്‍ക്കുന്നവരെ വെടിവച്ച് കൊല്ലുക എന്ന ആഹ്വാനവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ തോക്ക് ഉപയോഗിക്കാന്‍ പറഞ്ഞു. ഇങ്ങനെ പറയുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് യോഗി ആദിത്യനാഥ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംഎല്‍എ പവന്‍ വര്‍മ്മ എന്നിവര്‍ക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമര്‍ശം വന്നിരിക്കുന്നത്.കന്‍വാര്‍ തീര്‍ത്ഥാടകരുമായി ബന്ധപ്പെടുത്തിയായിരുന്നു തോക്ക് പരാമര്‍ശം വന്നത്.
കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ തോക്കുപയോഗിച്ച് നേരിടണമെന്നായിരുന്നു യോഗിയുടെ ആദ്യ ആഹ്വാനം. ആരുടേയും വിശ്വാസങ്ങളേയും ആഘോഷങ്ങളേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം അനുശാസിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്നാവണം ഇത്തരം ആഘോഷങ്ങള്‍ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha