നാഗാലാന്റില്‍ മാനഭംഗക്കേസ് പ്രതിയെ വലിച്ചിഴച്ചശേഷം നാട്ടുകാര്‍ കൊലപ്പെടുത്തി

നാഗാലാന്‍ഡിലെ ദിമാപൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മാനഭംഗക്കേസ് പ്രതിയ്ക്ക് നാട്ടുകാര്‍ ചേര്‍ന്ന് നല്‍കിയത് ക്രൂരമായ ശിക്ഷ. സെന്‍ട്രല്‍ ജയില്‍ ആക്രമിച്ച ശേഷം മാനഭംഗക്കേസ് പ്രതിയെ ജനക്കൂട്ടം പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഏഴുകിലോമീറ്ററോളം മാനഭംഗക്കേസ് പ്രതിയായ സയീദ് ഫാരിദ് ഖാനെ പിടിച്ചുകൊണ്ടുപോയി വലിച്ചിഴച്ചശേഷമായിരുന്നു കൊലപാതകം. ദിമാപൂര്‍ ജയിലിലേക്ക് ജനക്കൂട്ടം ഇന്നലെ ഉച്ചയ്ക്കു ശേഷം എത്തുകയും തുടര്‍ന്ന്സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച ശേഷമായിരുന്നു മാനഭംഗക്കേസ് പ്രതിയായ സയീദ് ഫാരിദ് ഖാനെ പിടിച്ചുകൊണ്ടുപോയത്.
ദിമാപൂരിലെ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സയീദ് ഫാരിദ് ഖാന്‍.
അനധികൃത ബംഗ്ലദേശി കുടിയേറ്റക്കാരുടെ പേരില്‍ നാഗാലാന്‍ഡില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞമാസം 24ന് മാനഭംഗമുണ്ടായത്. ബംഗ്ലാദേശി കുടിയേറ്റക്കാരനാണ് കൊല്ലപ്പെട്ട സയീദ് ഫാരിദ് ഖാന്‍. ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിയുകയും തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും വെടിവയ്ക്കുകയും ചെയ്തു. മാനഭംഗക്കേസില്‍ പ്രതിഷേധിച്ച് നാഗാ സ്റ്റുഡന്റ്‌സ് ഫെഡറേഷനും ചില സംഘടനകളും പ്രതിഷേധ റാലിക്ക് ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധറാലിക്കിടയിലാണ് ഈ സംഭവമുണ്ടായത്. കൊല്ലപ്പെട്ട സയീദിന്റെ കടയ്ക്കും സമീപത്തെ കടകള്‍ക്കും ജനക്കൂട്ടം തീവച്ചതായാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























