ബിഹാര്‍ മുന്‍ മുഖ്യമന്ത്രി രാം സുന്ദര്‍ ദാസ് അന്തരിച്ചു

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഡി-യു നേതാവുമായ രാം സുന്ദര്‍ ദാസ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് പാറ്റ്‌ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അദ്ദേഹം പുലര്‍ച്ചെ നാലിനാണ് മരിച്ചത്.
ദാസിന്റെ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പാറ്റ്‌നയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി. 1979-ലാണ് അദ്ദേഹം ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























