ഇന്റര്‍വ്യുവെടുക്കാന്‍ ബിബിസി ലേഖിക തീഹാര്‍ ജയിലില്‍ പ്രവേശിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്

ഡല്‍ഹി കൂട്ടമാനഭംഗ കേസ് പ്രതിയുടെ അഭിമുഖം എടുക്കാന്‍ എത്തിയ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക ലസ്‌ലി ഉഡ്‌വിനെ ജയിലനികത്ത് കടത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പ് 2012ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്ത്യന്‍ ജയിലുകളില്‍ വിദേശികളുടെ സന്ദര്‍ശനം നിയന്ത്രിക്കുന്നതിനായി ചില ചട്ടങ്ങള്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.
ജയില്‍ സന്ദര്‍ശിക്കുന്നതിന്റെ ഉദ്ദേശ്യം, സന്ദര്‍ശകരുടെ പശ്ചാത്തല വിവരങ്ങള്‍ എന്നിവയെല്ലാം കര്‍ശനമായി പരിശോധിച്ചതിന് ശേഷമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, നിര്‍ഭയ കേസിലെ പ്രതിയുമായുള്ള അഭിമുഖം ചിത്രികരിക്കാനെത്തിയ ലസ്‌ലി ഉഡ്‌വിന് ഈ ചട്ടങ്ങളൊന്നും ബാധകമായില്ല. ഇവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കായി ഇന്റലിജന്‍സ് ബ്യൂറോ, രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംങ് (റോ), ഡല്‍ഹി പൊലീസ് എന്നിവരുമായി ജയില്‍ അധികൃതര്‍ ബന്ധപ്പെട്ടിട്ടില്ല.
മാധ്യമപ്രവര്‍ത്തകര്‍, ക്രിമിനോളജിസ്റ്റുകള്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ആര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണ്.കൂടാതെ, അഭിമുഖത്തില്‍ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് എങ്ങനെ സാധാരണ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നത് സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതൊരു പ്രതിയും ജയിലിനകത്ത് അനുവദിച്ചിട്ടുള്ള വേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























